വൈറ്റ് റോസ് ഓണാഘോഷം
മസ്കത്ത്: ദാർസൈത്തിലെ വൈറ്റ് റോസ് നഴ്സറിയുടെ ആഭിമുഖ്യത്തിൽ ഓണം ആഘോഷിച്ചു. ലുലു റോബിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ പ്രിൻസിപ്പൽ മറിയാമ്മ തോമസും അധ്യാപികമാരും ഭദ്രദീപം തെളിയിച്ച് പരിപാടി ഉദ്‌ഘാടനം ചെയ്തു .‘ഓണം ഒരർത്ഥത്തിൽ നമ്മുടെ ബാല്യകാലത്തിലേക്കുള്ള തിരിച്ചുപോക്കാണെന്നും ഒരുമയുടെയും, സാഹോദര്യത്തിന്റെയും, സമൃദ്ധിയുടെയും ഉത്സവമായ ഓണത്തിന്റെ യഥാർഥ മാധുര്യം പ്രവാസി കുട്ടികളെ അറിയിക്കുന്നതിന് ഒപ്പം മുതിർന്നവരെ പഴയകാലത്തിന്റെ മാധുര്യത്തിലേക്കു കൂട്ടികൊണ്ടു പോകുവാൻകൂടിയാണ് ഈ ആഘോഷമെന്നും പ്രിൻസിപ്പൽ പറഞ്ഞു.
തുടർന്ന് വിവിധ നൃത്തങ്ങൾ, വഞ്ചിപ്പാട്ട്, ഓണപ്പാട്ട് , തിരുവാതിര , ലളിതഗാനം , ഓണക്കളി , വിവിധയിനം മത്സരങ്ങൾ എന്നിവ അരങ്ങേറി. അധ്യാപികമാരായ അശ്വിനി സ്വാഗതവും അനുഷ നന്ദിയും പറഞ്ഞു . നീനു ലിജോ അവതാരകയായി. അധ്യാപികമാരായ ജിഷ, അശ്വതി , ഷാന , നജ്മ, എന്നിവർ നേതൃത്വം നൽകി. ഓണസദ്യയോടെ ആഘോഷം സമാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.