ഒമാനിൽ ഒരു പ്രവാസി കുടുംബത്തിന്റെ ശരാശരി പ്രതിമാസ വരുമാനം 717.15 ഒമാനി റിയാൽ!

മസ്കത്ത്: ഒമാനിൽ ഒരു പ്രവാസി കുടുംബത്തിന്റെ ശരാശരി പ്രതിമാസ വരുമാനം 717.15 ഒമാനി റിയാലെന്ന് നാഷനൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് ആന്റ് ഇൻഫർമേഷൻ സർവേ റിപ്പോർട്ട്. ഒരു പ്രവാസിയുടെ ശരാശരി പ്രതിമാസ ആളോഹരി വരുമാനം 172 റിയാൽ ആണ്. പ്രവാസി കുടുംബങ്ങൾ ഭക്ഷണത്തിനും പാനീയങ്ങൾക്കുമായി വരുമാനത്തിന്റെ 16.5 ശതമാനവും, ഗതാഗതത്തിന് 6.6 ശതമാനവും, വിദ്യാഭ്യാസ സേവനങ്ങൾക്ക് 5.2 ശതമാനവും ചെലവഴിക്കുന്നതായും എൻ.സി.എസ്.ഐ സർവേ റിപ്പോർട്ടിൽ പറയുന്നു.

ഒരു പ്രവാസി കുടുംബത്തിന്റെ ശരാശരി പ്രതിമാസ ചെലവ് 402.48 റിയാൽ വരും. ഇതിൽ ഏറ്റവും വലിയ പങ്ക് ഭവനം, വെള്ളം, വൈദ്യുതി, ഗ്യാസ്, മറ്റ് ഇന്ധനങ്ങൾ എന്നിവക്കാണ് മാറ്റിവെക്കുന്നത്. മൊത്തം ചെലവിന്റെ 48 ശതമാനം ഈ വിഭാഗത്തിലാണ്. സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികളുടെ ശരാശരി വരുമാനം 1,667.97 റിയാൽ ആണ്. സ്വകാര്യ മേഖലയിൽ ഇത് 687.58 റിയാലുമാണ്.

ഒമാനിലെ സർക്കാർ മേഖലയിൽ 39,627 പ്രവാസികളും സ്വകാര്യ മേഖലയിൽ 14,06,283 പ്രവാസികളും ജോലി ചെയ്യുന്നുണ്ട്. അതേസമയം ഒമാനി കുടുംബങ്ങളുടെ ശരാശരി പ്രതിമാസ ചെലവ് 1,058.76 റിയാൽ ആണ്. കുടുംബച്ചെലവിന്റെ 36.4 ശതമാനം ഭവനം, വെള്ളം, വൈദ്യുതി, ഗ്യാസ്, മറ്റ് ഇന്ധനങ്ങൾ എന്നിവ ഉൾപ്പെടുന്ന വിഭാഗത്തിലാണ്.

Tags:    
News Summary - Average monthly income of an expatriate family in Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.