വാഹന പാർക്കിങ് പെർമിറ്റ് കൈമാറ്റ നടപടികൾ ലളിതമാക്കി: ഇനി ഓൺലൈനായി ചെയ്യാം

മസ്കത്ത്: മസ്കത്തിലെ വാഹന പാർക്കിങ് പെർമിറ്റ് ഉടമകൾക്ക് ഇനി മുതൽ നഗരസഭയുടെ സർവീസ് സെന്ററുകൾ നേരിട്ട് സന്ദർശിക്കാതെ തന്നെ ഓൺലൈനായി പെർമിറ്റുകളിൽ ഭേദഗതി വരുത്താനോ കൈമാറ്റം ചെയ്യാനോ സാധിക്കുമെന്ന് മസ്കത്ത് മുനിസിപ്പാലിറ്റി അറിയിച്ചു.

അപേക്ഷകർക്ക് നഗരസഭയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് പ്രസ്തുത പാർക്കിംഗ് പെർമിറ്റ് സേവനം തെരഞ്ഞെടുക്കാം. ആവശ്യമായ വിവരങ്ങൾ പൂരിപ്പിച്ച ശേഷവും അനുബന്ധ രേഖകൾ അപ്‌ലോഡ് ചെയ്തും അപേക്ഷകൾ സമർപ്പിക്കാൻ സാധിക്കുന്ന രീതിയിലാണ് ഈ ഓൺലൈൻ സംവിധാനം ഒരുക്കിയിരിക്കുന്നത്.

ഇതിനായി ഉപഭോക്താക്കൾ നഗരസഭയുടെ വെബ്സൈറ്റിലെ ‘ഇ-സർവീസസ്’ വിഭാഗം സന്ദർശിച്ച് ‘പാർക്കിംഗ് പെർമിറ്റ്സ്’ എന്നത് തെരഞ്ഞെടുക്കണം. തുടർന്ന് ‘വെഹിക്കിൾ പാർക്കിംഗ് പെർമിറ്റ് മോഡിഫിക്കേഷൻ ഓർ ട്രാൻസ്ഫർ’ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക. ശേഷം ‘സ്റ്റാർട്ട് സർവീസ്’ എന്നതിൽ ക്ലിക്ക് ചെയ്ത് ആവശ്യമായ വിവരങ്ങൾ രേഖപ്പെടുത്തുകയും രേഖകൾ സമർപ്പിക്കുകയും വേണം. വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പുവരുത്തിയ ശേഷം അപേക്ഷ സമർപ്പിക്കാവുന്നതാണെന്നും അധികൃതർ വ്യക്തമാക്കി.

Tags:    
News Summary - Vehicle parking permit transfer process now get online

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.