റുവാണ്ടൻ പ്രസിഡന്റ് പോൾ കഗാമെ, സുൽത്താൻ ഹൈതം ബിൻ താരിഖിനൊപ്പം
Posted On
date_range Updated On
date_range ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി റുവാണ്ടൻ പ്രസിഡന്റ് മടങ്ങി
മസ്കത്ത്: രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി റുവാണ്ടൻ പ്രസിഡന്റ് പോൾ കഗാമെ ഒമാനിൽ നിന്ന് മടങ്ങി. സന്ദർശനത്തിനിടെ ഇരു രാജ്യങ്ങളും തമ്മിൽ നയതന്ത്ര, സാമ്പത്തിക, നിക്ഷേപ മേഖലകളിൽ സുപ്രധാന കരാറുകളിലും ധാരണാപത്രങ്ങളിലും ഒപ്പുവെച്ചു.
സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ക്ഷണപ്രകാരമാണ് റുവാണ്ടൻ പ്രസിഡന്റ് ഒമാനിലെത്തിയത്. വിസ ഇളവ്, ഇരട്ട നികുതി ഒഴിവാക്കൽ എന്നിവ ഉൾപ്പെടെ രണ്ട് പ്രധാന കരാറുകളിലാണ് ഇരു രാജ്യങ്ങളും ഒപ്പുവെച്ചത്.
ലോജിസ്റ്റിക്സ്, കൃഷി, നിക്ഷേപ പ്രോത്സാഹനം എന്നീ മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കുന്നതിനൊപ്പം ഇരു രാജ്യങ്ങളിലും സ്ഥിരം എംബസികൾ തുറക്കാനും ധാരണയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.