മസ്കത്ത്: സുഹാർ ഫ്രീസോണിൽ സൗരോർജ വൈദ്യുതി പാർക്ക് നിർമിക്കുന്നു. ഫ്രീസോണിന് അകത്ത് പ്രവർത്തിക്കുന്ന കമ്പനികൾക്ക് വൈദ്യുതി ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക് ഷ്യം. പദ്ധതിക്ക് ഭൂമി കൈമാറുന്നതുമായി ബന്ധപ്പെട്ട ധാരണാപത്രത്തിൽ സുഹാർ പോർട്ട് ആൻഡ് ഫ്രീസോൺ അധികൃതരും ഷെൽ ഡെവലപ്മെൻറ് ഒമാനും തമ്മിൽ ധാരണാപത്രം ഒപ്പുവെച്ചു. ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന ചടങ്ങിൽ സുഹാർ പോർട്ട് ആൻഡ് ഫ്രീസോൺ സി.ഇ.ഒ മാർക്ക് ഗെയിലൻകിർച്ചെനും ഷെൽ ഒമാൻ കൺട്രി ചെയർമാൻ ക്രിസ് ബ്രീസും ചേർന്നാണ് ഇതുസംബന്ധിച്ച ധാരണാപത്രം ഒപ്പിട്ടത്.
ധാരണപ്രകാരം സൗരോർജ പാർക്കിനായി 600 ഹെക്ടർ സ്ഥലമായിരിക്കും കൈമാറുക. പത്ത് മെഗാവാട്ട് മുതൽ 40 മെഗാവാട്ട് വരെയായിരിക്കും വിവിധ പ്ലാൻറുകളുടെ ശേഷി. 25 മെഗാവാട്ട് ശേഷിയുള്ള പ്ലാൻറിൽനിന്ന് അൽ തമാൻ ഇൻഡ്സിൽ ഫെറോേക്രാം എൽ.എൽ.സി എന്ന സ്ഥാപനത്തിനായിരിക്കും നൽകുക. മറ്റ് പ്ലാൻറുകളുടെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. രാജ്യത്ത് ഇതാദ്യമായാണ് ഇത്തരം ഒരു പദ്ധതിയെന്ന് സുഹാർ പോർട്ട് സി.ഇ.ഒ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.