സൊഹാർ: പ്രവാസി കൂട്ടായ്മ സൊഹാർ മലയാളിസംഘത്തിെൻറ ആഭിമുഖ്യത്തിലുള്ള പത്താമത് കേരളോത്സവം ഡിസംബർ ഒന്നിന് നടക്കും. സൊഹാർ സ്പോർട്സ് ക്ലബ് മൈതാനിയിൽ വൈകീട്ട് 5.30 മുതൽ പന്ത്രണ്ട് മണി വരെയാണ് പരിപാടി. പ്രവാസിമലയാളികളുടെ വാർഷികോത്സവമായി മാറിക്കഴിഞ്ഞ കലാ മാമാങ്കത്തിന് ഇക്കുറി കീ ബോർഡ് മാന്ത്രികൻ സ്റ്റീഫൻ ദേവസിയുടെ സാന്നിധ്യം മിഴിവേകും. സിനിമാ-സീരിയൽ താരം ഷാജു ശ്രീധർ, നിഷ, ബൈജു എന്നിവരും പെങ്കടുക്കും. സൊഹാർ മലയാളിസംഘത്തിെൻറ ആഭിമുഖ്യത്തിൽ കഴിഞ്ഞ ഒക്ടോബർ അവസാനം നടന്ന സൊഹാർ യൂത്ത് ഫെസ്റ്റിവലിലെ ഒന്നാംസമ്മാനജേതാക്കൾക്ക് കേരളോത്സവവേദിയിൽ സമ്മാനങ്ങൾ വിതരണം ചെയ്യും. സംഘടനയുടെ കാരുണ്യ പ്രവർത്തനങ്ങൾക്കുള്ള ധനസമാഹരണം ലക്ഷ്യമിട്ടുള്ള സമ്മാനകൂപ്പണിെൻറ നറുക്കെടുപ്പും കേരളോത്സവവേദിയിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.