മസ്കത്ത്: വിനോദസഞ്ചാരമേഖലയിലെ ഒാസ്കർ എന്നറിയപ്പെടുന്ന ലോക ട്രാവൽ അവാർഡ്നിശയിൽ പുരസ്കാരത്തിളക്കവുമായി ഷെറാട്ടൺ ഒമാൻ ഹോട്ടൽ. ഒമാനിലെ മികച്ച ഹോട്ടലിനുള്ള പുരസ്കാരമാണ് ഷെറാട്ടൺ ഒമാന്‍ ലഭിച്ചത്. ദുബൈയിൽ വിനോദസഞ്ചാരമേഖലയിലെ പ്രമുഖർ പെങ്കടുത്ത ചടങ്ങിൽ ഷെറാട്ടൺ ഒമാൻ അധികൃതർ അവാർഡ് ഏറ്റുവാങ്ങി.
മുഖംമിനുക്കലിനുശേഷം കഴിഞ്ഞവർഷമാണ് ട്വൻറി 14 ഹോൾഡിങ്സിെൻറയും നാഷനൽ ഹോട്ടൽസ് കമ്പനി ലിമിറ്റഡ് എൽ.എൽ.സിയുടെയും സംയുക്ത ഉടമസ്ഥതയിൽ ഷെറാട്ടൺ ഒമാൻ പ്രവർത്തനമാരംഭിച്ചത്. ഒമാനിലെ മികച്ച ഹോട്ടലായി ഷെറാട്ടണെ തെരഞ്ഞെടുത്തത് അഭിമാനാർഹ നേട്ടമാണെന്ന് ട്വൻറി 14 ഹോൾഡിങ്സ് എം.ഡി അദീബ് അഹമ്മദ് പറഞ്ഞു. പ്രവർത്തനമാരംഭിച്ച് ചുരുങ്ങിയ സമയത്തിനുള്ളിൽ ആഗോളഅംഗീകാരം കൈവരിക്കാൻ സാധിച്ചത് ജീവനക്കാരുടെ അർപ്പണബോധത്തിനൊപ്പം മികച്ച സേവനം ലഭ്യമാക്കാൻ സാധിച്ചതിനാലുമാണ്.
സേവനം മികവുറ്റതാക്കാൻ പുരസ്കാരം പ്രേരണയാകുമെന്നും അദ്ദേഹം പറഞ്ഞു. പുതുതായി ആരംഭിച്ച ടീ ലൈബ്രറിയും വ്യത്യസ്തമായ റസ്റ്റാറൻറുകളും ലോകോത്തര നിലവാരമുള്ള ഫിറ്റ്നസ് സെൻറർ, സ്പാ, രാജ്യത്തെ ഏറ്റവും വലിയ ബോൾ റൂം, ഹജർമലനിരകളുടെ കാഴ്ച സമ്മാനിക്കുന്ന 230 ഓളം മുറികൾ എന്നിവയെല്ലാം ഷെറാട്ടൺ ഒമാെൻറ പ്രത്യേകതകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.