മസ്കത്ത്: 23 വർഷത്തെ പ്രവാസത്തിനൊടുവിൽ മലപ്പുറം ചങ്ങരംകുളം സ്വദേശി മാധവദാസ് നാട്ടിലേക്ക് മടങ്ങുന്നു. സ്വിറ്റ്സ് ഇൻറർനാഷനൽ കമ്പനിയുടെ ഏരിയ സെയിൽസ് മാനേജറാ യിരുന്നു. ബുധനാഴ്ചത്തെ വിമാനത്തിലാണ് മടക്കം.
10 വർഷം വിവിധ കമ്പനികളിൽ ജോലിച െയ്ത ശേഷമാണ് മാധവദാസ് സ്വിറ്റ്സിലെത്തുന്നത്. സൂപ്പർവൈസറായി ജോലിയിൽ പ്രവേശിച്ച ഇദ്ദേഹത്തിന് മൂന്ന് വർഷത്തിനുശേഷം മാനേജറായി സ്ഥാനക്കയറ്റം ലഭിച്ചു. ജോലിയിലെ മികവിന് ഒപ്പം ജീവനക്കാർക്ക് അവരുടെ വിഷമഘട്ടങ്ങളിൽ സാന്ത്വനം പകരാനും അദ്ദേഹം മുന്നിൽ നിന്നിരുന്നു.
സ്വദേശി, വിദേശി ജീവനക്കാർ ആരെങ്കിലും രോഗി ആയാലും അപകടം പറ്റിയാലും വേണ്ട സഹായങ്ങൾ ചെയ്യുന്നതിന് ഒപ്പം കുടുംബാംഗങ്ങളെ സന്ദർശിച്ച് ആശ്വസിപ്പിക്കാനും ഇദ്ദേഹം സമയം കണ്ടെത്തിയിരുന്നു. സ്വദേശി ജീവനക്കാരെൻറ കൊച്ചുമകൾക്ക് അസുഖം ഗുരുതരമായപ്പോൾ പള്ളിയിൽനിന്ന് ഇമാമിനെ വരുത്തി മറ്റു ജീവനക്കാർക്കൊപ്പം കൂട്ടപ്രാർഥനക്ക് നേതൃത്വം നൽകിയത് പ്രത്യേകം എടുത്തുപറയേണ്ടതാണ്.
റോമേഴ്സ് ഗ്രീൻലാൻഡ് റസ്റ്റാറൻറിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ ഷംസീർ കണ്ണൂർ, ഇഖ്ബാൽ ബംഗളൂരു, ടി.കെ. സിദ്ദീഖ് ചാലക്കുടി, സന്തോഷ് എബ്രഹാം പെരിന്തൽമണ്ണ, അല ലാൽ മുഹമ്മദ്, ടൈറ്റസ് കോട്ടയം, യു.പി. ഷുെഎബ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.