മസ്കത്ത്: സമാഇല്‍ മലയാളി കൂട്ടായ്മ സംഘടിപ്പിക്കുന്ന ഓണാഘോഷം വെള്ളിയാഴ്ച അല്‍ സുവൈരിജിലെ ദി ഗ്രേറ്റ് പേള്‍ ഹാളില്‍ രാവിലെ 10 മുതല്‍ വൈകീട്ട് ഏഴ് വരെ നടക്കുമെന്ന് പ്രസിഡന്റ് നസീര്‍ തിരുവത്ര, സെക്രട്ടറി അനൂപ് കരുണാകരന്, ട്രഷറര്‍ ടോണി എന്നിവര്‍ അറിയിച്ചു.
ഓണസദ്യയോടൊപ്പം കേരളത്തിന്റെ തനത് കലാരൂപങ്ങളും ഒമാനിലെ പ്രശസ്ത മേള ഗ്രൂപ്പായ ത്രിപുട മസ്കത്തിന്റെ വിസ്മയകരമായ പഞ്ചവാദ്യവും പഞ്ചാരിമേളവും കൂട്ടായ്മയിലെ അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും വ്യത്യസ്ത കലാപ്രകടനങ്ങള്‍ ഉള്‍പ്പെടുത്തി ഒരു പകല്‍ മുഴുവന്‍ നീളുന്ന ആഘോഷ പരിപാടികളാണ് നടത്തുകയെന്ന് സംഘാടകര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.