മ​സ്ക​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന്റെ സാ​യാ​ഹ്ന ആ​കാ​ശ ദൃ​ശ്യം

ഒ​മാ​ൻ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ 2.8 ശ​ത​മാ​നം വ​ർ​ധ​ന

മ​സ്ക​ത്ത്: ഒ​മാ​ൻ സു​ൽ​ത്താ​നേ​റ്റി​ലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ വ​ഴി​യു​ള്ള ആ​കെ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ 2025 ഡി​സം​ബ​ർ അ​വ​സാ​ന​ത്തോ​ടെ 2.8 ശ​ത​മാ​നം വ​ള​ർ​ച്ച രേ​ഖ​പ്പെ​ടു​ത്തി. 1,49, 39,209 യാ​ത്ര​ക്കാ​രാ​ണ് ഈ ​കാ​ല​യ​ള​വി​ൽ യാ​ത്ര ചെ​യ്ത​ത്.

2024ൽ ​ഇ​ത് 1,45, 37,674 ആ​യി​രു​ന്നു. നാ​ഷ​ന​ൽ സെ​ന്റ​ർ ഫോ​ർ സ്റ്റാ​റ്റി​സ്റ്റി​ക്സ് ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ (എ​ൻ.​സി.​എ​സ്.​ഐ) പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ൾ പ്ര​കാ​രം, ഒ​മാ​നി​ലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലൂ​ടെ​യു​ള്ള ആ​കെ വി​മാ​ന സ​ർ​വി​സു​ക​ളി​ൽ 2.8 ശ​ത​മാ​നം കു​റ​വു​ണ്ടാ​യി. 2024ൽ 1,07,546 ​സ​ർ​വി​സു​ക​ൾ ഉ​ണ്ടാ​യി​രു​ന്ന സ്ഥാ​ന​ത്ത് 2025ൽ ​ഇ​ത് 1,04,510 ആ​യി കു​റ​ഞ്ഞു.

മ​സ്ക​ത്ത് വി​മാ​ന​ത്താ​വ​ള​ത്തി​ലെ അ​ന്താ​രാ​ഷ്ട്ര വി​മാ​ന സ​ർ​വി​സു​ക​ളു​ടെ എ​ണ്ണം 4.5 ശ​ത​മാ​നം കു​റ​ഞ്ഞ് 82,913 ആ​യി. എ​ങ്കി​ലും അ​ന്താ​രാ​ഷ്ട്ര യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ 1.3 ശ​ത​മാ​നം വ​ർ​ധ​ന​യു​ണ്ടാ​യി (1.18 കോ​ടി യാ​ത്ര​ക്കാ​ർ). അ​തേ​സ​മ​യം, മ​സ്ക​ത്ത് വി​മാ​ന​ത്താ​വ​ള​ത്തി​ലെ ആ​ഭ്യ​ന്ത​ര സ​ർ​വി​സു​ക​ളി​ൽ വ​ള​ർ​ച്ച രേ​ഖ​പ്പെ​ടു​ത്തി. ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വി​സു​ക​ൾ 6.6 ശ​ത​മാ​ന​വും (9,606 സ​ർ​വി​സു​ക​ൾ) ആ​ഭ്യ​ന്ത​ര യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം 12 ശ​ത​മാ​ന​വും (13.1 ല​ക്ഷം യാ​ത്ര​ക്കാ​ർ) വ​ർ​ധി​ച്ചു.

സ​ലാ​ല​യി​ൽ അ​ന്താ​രാ​ഷ്ട്ര വി​മാ​ന സ​ർ​വി​സു​ക​ളി​ൽ 2.4 ശ​ത​മാ​നം കു​റ​വു​ണ്ടാ​യെ​ങ്കി​ലും (4,886 സ​ർ​വി​സു​ക​ൾ) യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം മു​ൻ​വ​ർ​ഷ​ത്തി​ന് സ​മാ​ന​മാ​യി 6.78 ല​ക്ഷ​മാ​യി തു​ട​ർ​ന്നു. സ​ലാ​ല​യി​ലെ ആ​ഭ്യ​ന്ത​ര സ​ർ​വി​സു​ക​ൾ 14.3 ശ​ത​മാ​ന​വും യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം 17.7 ശ​ത​മാ​ന​വും വ​ർ​ധി​ച്ചു. സ​ലാ​ല​യി​ലേ​ക്കു​ള്ള ആ​ഭ്യ​ന്ത​ര യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം 10.2 ല​ക്ഷ​മാ​യി ഉ​യ​ർ​ന്നു. ഒ​മാ​നി​ലെ സ്വ​ദേ​ശി​ക​ളും താ​മ​സ​ക്കാ​രും രാ​ജ്യ​ത്തി​ന​ക​ത്തു​ള്ള വി​നോ​ദ​സ​ഞ്ചാ​ര​ത്തി​ന് കൂ​ടു​ത​ൽ പ്രാ​ധാ​ന്യം ന​ൽ​കു​ന്നു എ​ന്ന​തി​ന്റെ സൂ​ച​ന​യാ​ണി​ത്. പ്ര​ത്യേ​കി​ച്ച് സ​ലാ​ല​യി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ലെ വ​ർ​ധ​ന​വ് ടൂ​റി​സം സീ​സ​ണു​ക​ളു​ടെ സ്വാ​ധീ​നം വ്യ​ക്ത​മാ​ക്കു​ന്നു.

സു​ഹാ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലെ അ​ന്താ​രാ​ഷ്ട്ര സ​ർ​വി​സു​ക​ളി​ലും യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ലും വ​ലി​യ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി. ദു​കം വി​മാ​ന​ത്താ​വ​ള​ത്തി​ൽ ആ​ഭ്യ​ന്ത​ര സ​ർ​വി​സു​ക​ളി​ലും യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ലും യ​ഥാ​ക്ര​മം 0.6 ശ​ത​മാ​ന​ത്തി​ന്റെ​യും 0.4 ശ​ത​മാ​ന​ത്തി​ന്റെ​യും നേ​രി​യ കു​റ​വു​ണ്ടാ​യി. സു​ൽ​ത്താ​നേ​റ്റി​ലെ സാ​മ്പ​ത്തി​ക, വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​ക​ളെ പി​ന്തു​ണ​ക്കു​ന്ന​തി​നും ആ​ഭ്യ​ന്ത​ര-​അ​ന്ത​ർ​ദേ​ശീ​യ ത​ല​ത്തി​ലു​ള്ള ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ വ​ഹി​ക്കു​ന്ന പ്ര​ധാ​ന പ​ങ്കാ​ണ് ഈ ​ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​തെ​ന്ന് എ​ൻ.​സി.​എ​സ്.​ഐ വ്യ​ക്ത​മാ​ക്കി. 

Tags:    
News Summary - Oman airports see 2.8 percent increase in passenger traffic

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.