ഊ​ർ​ജ മേ​ഖ​ല​യി​ലെ ഒ​മാ​നി​വ​ത്ക​ര​ണം ശ​ക്തി​പ്പെ​ടു​ത്തു​ന്ന ക​രാ​റി​ൽ ഒ​മാ​ൻ എ​ൽ.​എ​ൻ.​ജി​യും ഒ​മാ​ൻ എ​ന​ർ​ജി അ​സോ​സ​യേ​ഷ​ൻ ഒ​പാ​ലും സ​ഹ​ക​ര​ണ ക​രാ​റി​ൽ ഒ​പ്പു​വെ​ച്ച​പ്പോ​ൾ

ഊ​ർ​ജ മേ​ഖ​ല​യി​ൽ സ്വ​ദേ​ശി​വ​ത്ക​ര​ണം ശ​ക്തി​പ്പെ​ടു​ത്താ​ൻ സ​ഹ​ക​ര​ണ ക​രാ​ർ

മ​സ്ക​ത്ത്: ഊ​ർ​ജ മേ​ഖ​ല​യി​ലെ ഒ​മാ​നി​വ​ത്ക​ര​ണ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി ഒ​മാ​ൻ എ​ൽ.​എ​ൻ.​ജി​യും ഒ​മാ​ൻ എ​ന​ർ​ജി അ​സോ​സ​യേ​ഷ​ൻ ഒ​പാ​ലും ത​ന്ത്ര​പ്ര​ധാ​ന സ​ഹ​ക​ര​ണ ക​രാ​റി​ൽ ഒ​പ്പു​വെ​ച്ചു. ദേ​ശീ​യ​ത​ല​ത്തി​ൽ പ്ര​തി​ഭ​ക​ളെ വി​ക​സി​പ്പി​ക്കു​ക​യും പ​രി​ശീ​ല​ന​വും തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ളും ബ​ന്ധി​പ്പി​ച്ചു​ള്ള ഒ​മാ​നി​വ​ൽ​ക​ര​ണ മാ​ർ​ഗ​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ക​യു​മാ​ണ് ല​ക്ഷ്യം.

തൊ​ഴി​ൽ വി​പ​ണി​യു​ടെ ആ​വ​ശ്യ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് രാ​ജ്യ​ത്തെ സ്വ​ദേ​ശി​ക​ളു​ടെ തൊ​ഴി​ൽ ബ​ലം ഉ​യ​ർ​ത്തു​ന്ന​തി​നാ​യി തൊ​ഴി​ൽ മ​ന്ത്രാ​ല​യ​ത്തി​ന്റെ പി​ന്തു​ണ​യോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. പ്ര​ത്യേ​കി​ച്ച് പ്രാ​യോ​ഗി​ക പ​രി​ശീ​ല​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മേ​ഖ​ല​ക​ളി​ൽ കൂ​ടു​ത​ൽ അ​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. വി​വി​ധ പ​ദ്ധ​തി​ക​ളി​ലും കോ​ൺ​ട്രാ​ക്ട​ർ​മാ​രു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലു​മു​ള്ള നി​ർ​ണാ​യ​ക സ്ഥാ​ന​ങ്ങ​ൾ സ്വ​ദേ​ശിവ​ത്ക​രി​ക്കാ​ൻ പ​ദ്ധ​തി സ​ഹാ​യ​ക​മാ​കും.

മൂ​ന്നു മു​ത​ൽ അ​ഞ്ചു വ​ർ​ഷം വ​രെ​യു​ള്ള ദീ​ർ​ഘ​കാ​ല പ​രി​ശീ​ല​ന-​ശേ​ഷി വി​ക​സ​ന പ​രി​പാ​ടി​ക​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​താ​ണ് സ​ഹ​ക​ര​ണ ക​രാ​റി​ൽ പ്ര​ധാ​നം. ഒ​മാ​നി യു​വാ​ക്ക​ളെ നി​ർ​ണാ​യ​ക സ്ഥാ​ന​ങ്ങ​ൾ ഏ​റ്റെ​ടു​ക്കാ​ൻ യോ​ഗ്യ​രാ​ക്കു​ക​യും ദീ​ർ​ഘ​കാ​ല സ്ഥി​ര​ത​യോ​ടെ മു​ന്നോ​ട്ടു ന​യി​ക്കു​ക​യും ചെ​യ്യു​ക എ​ന്ന​താ​ണ് ക​രാ​ർ ല​ക്ഷ്യം. ഒ​മാ​ൻ എ​ൽ.​എ​ൻ.​ജി​യു​ടെ നി​ല​വി​ലെ തൊ​ഴി​ൽ​ശ​ക്തി​യി​ൽ 90 ശ​ത​മാ​ന​ത്തി​ല​ധി​കം ഒ​മാ​നി​വ​ത്ക​ര​ണം കൈ​വ​രി​ച്ച​താ​യി ക​മ്പ​നി അ​റി​യി​ച്ചു. നേ​രി​ട്ടു​ള്ള ക​രാ​റു​ക​ളി​ലും 85 ശ​ത​മാ​ന​ത്തി​ല​ധി​കം സ്വ​ദേ​ശി​വ​ത്ക​ര​ണം കൈ​വ​രി​ക്കാ​ൻ ക​രാ​ർ ന​യി​ക്കും. സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളെ​യും പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത​യെ​യും ബാ​ധി​ക്കാ​തെ കൂ​ടു​ത​ൽ നൈ​പു​ണ്യ മേ​ഖ​ല​ക​ളി​ൽ തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ൾ വ്യാ​പി​പ്പി​ക്കു​മെ​ന്നും ക​മ്പ​നി വ്യ​ക്ത​മാ​ക്കി. പ്രാ​ദേ​ശി​ക മൂ​ല്യ​വ​ർ​ധ​ന ശ​ക്തി​പ്പെ​ടു​ത്തു​ക​യും ഒ​മാ​നി​വ​ൽ​ക​ര​ണ മാ​ർ​ഗ​ങ്ങ​ൾ പി​ന്തു​ണ​ക്കു​ക​യും ചെ​യ്യു​ന്ന​ത് ക​മ്പ​നി​യു​ടെ ദീ​ർ​ഘ​കാ​ല ത​ന്ത്ര​ത്തി​ന്റെ ഭാ​ഗ​മാ​ണെ​ന്ന് ഒ​മാ​ൻ എ​ൽ.​എ​ൻ.​ജി സി.​ഇ.​ഒ എ​ൻ​ജി​നീ​യ​ർ ഹ​മ​ദ് അ​ൽ നു​അ്മാ​നി പ​റ​ഞ്ഞു.

Tags:    
News Summary - Cooperation agreement to strengthen domestic production in the energy sector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.