കേ​ന്ദ്ര ബ​ജ​റ്റ്; സ്വ​ർ​ണം, ബാ​​ഗേ​ജ്, നി​കു​തി ഇ​ള​വു​ക​ൾ ഇ​വ​യി​ലെ മാ​റ്റം അ​റി​ഞ്ഞി​രി​ക്കാം

ഇ​ക്ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി ഒ​ന്നാം തീ​യ​തി കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ ഇ​ന്ത്യ​ൻ പാ​ർ​ല​മെ​ന്റി​ൽ അ​വ​ത​രി​പ്പി​ച്ച 2026-27ലേ​ക്കു​ള്ള ബ​ജ​റ്റി​ൽ പ്ര​വാ​സി​ക​ൾ​ക്ക് ഗു​ണ​ക​ര​മാ​യ ചി​ല നി​ർ​ദേ​ശ​ങ്ങ​ളു​ണ്ട്. എ​ന്നാ​ൽ, ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലെ സാ​ധാ​ര​ണ പ്ര​വാ​സി​ക​ൾ കാ​ല​ങ്ങ​ളാ​യി ഉ​ന്ന​യി​ക്കു​ന്ന ചി​ല ആ​വ​ശ്യ​ങ്ങ​ൾ​ക്കൊ​ന്നും (സ​മ്പൂ​ർ​ണ സാ​മൂ​ഹ്യ സു​ര​ക്ഷ പ​ദ്ധ​തി, ആ​ദാ​യ​നി​കു​തി നി​യ​മ​ത്തി​ലെ വി​വേ​ച​നം, ഉ​ത്സ​വ​കാ​ല​ങ്ങ​ളി​ലും സ്കൂ​ൾ അ​വ​ധി സ​മ​യ​ത്തും ഉ​ള്ള വി​മാ​ന​ക്കൊ​ള്ള തു​ട​ങ്ങി​യ​വ..) ഒ​രു പ​രി​ഹാ​ര​വും ഉ​ണ്ടാ​യി​ട്ടി​ല്ല എ​ന്ന​ത് പ​റ​യാ​തെ വ​യ്യ. കേ​ന്ദ്ര സ​ർ​ക്കാ​ർ പ​ല പ​ദ്ധ​തി​ക​ളും ആ​വി​ഷ്ക​രി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ന​ട​ത്തി​പ്പി​ലെ അ​പാ​ക​ത കൊ​ണ്ടും അ​വ​യെ​പ്പ​റ്റി​യ​യു​ള്ള അ​റി​വി​ല്ലാ​യ്മ കൊ​ണ്ടും അ​വ​യൊ​ന്നും സാ​ധാ​ര​ണ പ്ര​വാ​സി​യി​ലേ​ക്ക് എ​ത്തി​യി​ല്ല എ​ന്ന​താ​ണ് വ​സ്തു​ത.എ​ന്നാ​ൽ ഈ ​വ​ർ​ഷ​ത്തെ ബ​ജ​റ്റി​ൽ പ്ര​വാ​സി​ക​ൾ​ക്ക് ഗു​ണം ചെ​യ്യു​ന്ന ചി​ല തീ​രു​മാ​ന​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ട്. അ​വ എ​ന്താ​ണെ​ന്നു പ​രി​ശോ​ധി​ക്കാം.

സ്വ​ർ​ണാ​ഭ​ര​ങ്ങ​ൾ നാ​ട്ടി​ലേ​ക്കു കൊ​ണ്ടു​ പോ​കു​ന്ന​തി​നു​ള്ള മാ​റ്റം

സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ കൊ​ണ്ടു​പോ​കു​മ്പോ​ൾ ഇ​ന്ത്യ​ൻ എ​യ​ർ​പോ​ർ​ട്ടു​ക​ളി​ൽ പ്ര​വാ​സി​ക​ളെ പ്ര​യാ​സ​പ്പെ​ടു​ത്തു​ന്ന​ത് പ​തി​വാ​ണ്. പു​രു​ഷ​ന്മാ​ർ​ക്ക് 50,000 രൂ​പ​ക്കും സ്ത്രീ​ക​ൾ​ക്ക് 1,00,000 രൂ​പ​ക്കു​മു​ള്ള സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളാ​യി​രു​ന്നു ഡ്യൂ​ട്ടി അ​ട​ക്കാ​തെ കൊ​ണ്ടു​പോ​കാ​ൻ ക​ഴി​യു​മാ​യി​രു​ന്ന​ത്. എ​ന്നാ​ൽ സ്വ​ർ​ണ​ത്തി​ന്റെ വി​ല ക്ര​മാ​തീ​ത​മാ​യി ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​തൊ​രു വ​ലി​യ കീ​റാ​മു​ട്ടി ആ​യി​രു​ന്നു. അ​തി​നൊ​രു ചെ​റി​യ ആ​ശ്വാ​സം എ​ന്ന നി​ല​യി​ൽ ഈ ​വ​ർ​ഷം ഫെ​ബ്രു​വ​രി ര​ണ്ടു മു​ത​ൽ സ്ത്രീ​ക​ൾ​ക്ക് 40 ഗ്രാം ​സ്വ​ർ​ണാ​ഭ​ര​ങ്ങ​ളും പു​രു​ഷ​ന്മാ​ർ​ക്കു 20 ഗ്രാ​മും ഡ്യൂ​ട്ടി അ​ട​ക്കാ​തെ കൊ​ണ്ടു​പോ​കാം. ഇ​ത് സാ​ധാ​ര​ണ പ്ര​വാ​സി​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ന​ല്ല കാ​ര്യ​മാ​ണ്. വി​വാ​ഹം, സ​മ്മാ​നം എ​ന്നി​വ​ക്ക് വേ​ണ്ടി സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ നാ​ട്ടി​ൽ കൊ​ണ്ടു​പോ​കു​ന്ന​വ​ർ​ക്കു യാ​ത്ര ഇ​നി മു​ത​ൽ സു​ഗ​മ​മാ​ക്കാം.

ഉ​യ​ർ​ന്ന ബാ​ഗേ​ജ് അ​ല​വ​ൻ​സ്

പ്ര​വാ​സി​ക​ൾ നാ​ട്ടി​ലേ​ക്കു പോ​കു​മ്പോ​ൾ ഇ​ല​ക്ട്രോ​ണി​ക്സ് ഉ​ൾ​പ്പ​ടെ​യു​ള്ള വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ കൊ​ണ്ടു​പോ​കു​ന്ന​തി​ൽ 50 ശ​ത​മാ​നം വ​ർ​ധ​ന ഫെ​ബ്രു​വ​രി ര​ണ്ടു മു​ത​ൽ ന​ട​പ്പാ​ക്കി​യി​ട്ടു​ണ്ട്. ഇ​ത​നു​സ​രി​ച്ചു ഇ​പ്പോ​ൾ 75,000 രൂ​പ​ക്കു​ള്ള ഇ​ല​ക്ട്രോ​ണി​ക്സ് ഉ​ൾ​പ്പ​ടെ​യു​ള്ള ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ ഡ്യൂ​ട്ടി ഇ​ല്ലാ​തെ കൊ​ണ്ടു​പോ​കാം. ഇ​ക്കാ​ര്യം പ്ര​വാ​സി​ക​ൾ അ​റി​ഞ്ഞി​രി​ക്കു​ക.

ലാ​പ്ടോ​പ് /നോ​ട്ടു​ബു​ക്ക്

18 വ​യ​സ്സി​നു മു​ക​ളി​ലു​ള്ള പ്ര​വാ​സി​ക​ൾ​ക്കു ഒ​രു ലാ​പ്ടോ​പ് ഡ്യൂ​ട്ടി അ​ട​ക്കാ​തെ കൊ​ണ്ടു​പോ​കാം. പ​ക്ഷെ ഇ​ത് സ്വ​ന്തം ഉ​പ​യോ​ഗ​ത്തി​നോ അ​ല്ലെ​ങ്കി​ൽ അ​വ​രു​ടെ കു​ടും​ബ​ത്തി​ന്റെ ആ​വ​ശ്യ​ത്തി​നോ മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടു​ള്ളു. എ​ന്നു​വെ​ച്ചാ​ൽ വി​ൽ​പ​ന​ക്ക് കൊ​ണ്ടു​പോ​കാ​ൻ പ​റ്റി​ല്ല എ​ന്ന​ർ​ഥം. ഈ ​സൗ​ക​ര്യം ഡ്യൂ​ട്ടി ഫ്രീ ​ബാ​ഗേ​ജ് അ​ല​വ​ൻ​സാ​യ 75,000 രൂ​പ​ക്ക് പു​റ​മെ​യാ​ണ്. ഇ​തും പ്ര​വാ​സി​ക​ളെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഒ​രു ന​ല്ല കാ​ര്യ​മാ​ണ്.

വി​ദേ​ശ​ത്തേ​ക്ക് പ​ണ​മ​യ​ക്കു​ന്ന​തി​ൽ നി​കു​തി ഇ​ള​വ്

വി​ദേ​ശ​ത്തു​ള്ള കു​ട്ടി​ക​ളു​ടെ പ​ഠ​നം, ചി​കി​ത്സ, യാ​ത്ര ചെ​ല​വ് എ​ന്നി​വ​ക്ക് വേ​ണ്ടി പ​ണ​മ​യ​ക്കു​മ്പോ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന നി​കു​തി (ടി.​സി.​എ​സ്) അ​ഞ്ചു ശ​ത​മാ​ന​ത്തി​ൽ​നി​ന്നും ര​ണ്ടു ശ​ത​മാ​ന​മാ​യി കു​റ​ച്ച​തും പ്ര​വാ​സി​ക​ൾ ഉ​ൾ​പ്പെ​ടെ ഉ​ള്ള​വ​ർ​ക്ക് ആ​ശ്വാ​സ​മാ​ണ്.

പ്ര​വാ​സി​ക​ൾ വ​സ്തു​ക്ക​ൾ വി​ൽ​ക്കു​മ്പോ​ൾ നാ​ട്ടി​ൽ താ​മ​സി​ക്കു​ന്ന​വ​രാ​ണ് വാ​ങ്ങു​ന്ന​തെ​ങ്കി​ൽ ടാ​ൻ ന​മ്പ​ർ വേ​ണ​മാ​യി​രു​ന്നു. ഇ​ത് പ്ര​വാ​സി​ക്കും വാ​ങ്ങു​ന്ന ആ​ളി​നും ധാ​രാ​ളം ബു​ദ്ധി​മു​ട്ടു​ക​ൾ ഉ​ണ്ടാ​ക്കി​യി​രു​ന്നു. ഇ​ത് ഇ​പ്പോ​ൾ ഒ​ഴി​വാ​ക്കി. ഇ​നി പാ​ൻ (PAN) മ​തി​യാ​കും. ഈ ​വ​ർ​ഷം ഒ​ക്ടോ​ബ​ർ ഒ​ന്നു മു​ത​ലാ​ണ് ഇ​ത് നി​ല​വി​ൽ​വ​രു​ക.

ഓ​ഹ​രി നി​ക്ഷേ​പ​ത്തി​ന് ഉ​യ​ർ​ന്ന പ​രി​ധി

പ്ര​വാ​സി​ക​ൾ​ക്കും വി​ദേ​ശി​ക​ൾ​ക്കും ഇ​ന്ത്യ​ൻ ഓ​ഹ​രി ക​മ്പോ​ള​ത്തി​ൽ നി​ക്ഷേ​പം ന​ട​ത്തു​ന്ന​തി​ന് ഉ​യ​ർ​ന്ന പ​രി​ധി ഏ​ർ​പ്പെ​ടു​ത്തി. ഇ​ത് വി​ദേ​ശ​ത്തെ ബി​സി​ന​സ് / ധ​നി​ക​രാ​യ പ്ര​വാ​സി​ക​ൾ സ്വാ​ഗ​തം ചെ​യ്തി​ട്ടു​ണ്ട്.

ആ​ദാ​യ​നി​യ​മ​ത്തി​ലെ ഇ​ള​വു​ക​ൾ

പു​തി​യ ആ​ദാ​യ നി​കു​തി നി​യ​മം 2026 ഏ​പ്രി​ൽ ഒ​ന്നു​മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ​വ​രു​മെ​ന്ന് ധ​ന​കാ​ര്യ മ​ന്ത്രി പാ​ർ​ല​മെ​ന്റി​നെ അ​റി​യി​ച്ചി​ട്ടു​ണ്ട്. പ്ര​വാ​സി​ക​ൾ​ക്ക് ആ​ദാ​യ നി​കു​തി റി​ട്ടേ​ൺ ഫ​യ​ൽ ചെ​യ്യു​ന്ന​തി​നും പു​തു​ക്കി ഫ​യ​ൽ ചെ​യ്യു​ന്ന​തി​നും മ​റ്റും ചി​ല ആ​ശ്വാ​സ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. അ​തു​പോ​ലെ ത​ന്നെ ഇ​ന്ത്യ​ക്കു പു​റ​ത്തു​ള്ള സ്വ​ത്തു​ക്ക​ൾ വെ​ളി​പ്പെ​ടു​ത്താ​ത്ത​വ​ർ​ക്കു അ​ത് വെ​ളി​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള അ​വ​സ​ര​വും സാ​വ​കാ​ശ​വും കൊ​ടു​ത്തി​ട്ടു​ണ്ട്. ക​ടു​ത്ത ന​ട​പ​ടി​ക​ളി​ൽ​നി​ന്നും ഒ​ഴി​വാ​ക്കി​യി​ട്ടു​മു​ണ്ട്.

(തു​ട​രും)

(ഗ്ലോ​ബ​ൽ മ​ണി എ​ക്സ്ചേ​ഞ്ച് എ​ക്സി​ക്യൂ​ട്ടീ​വ് അ​ഡ്വൈ​സ​റാ​ണ് ലേ​ഖ​ക​ൻ )

Tags:    
News Summary - Union Budget; Changes in gold, baggage, tax exemptions may be known

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.