അൽ ദല്ല ഗ്രൂപ് ഓഫ് കമ്പനീസിന്റെ റീട്ടെയിൽ ഔട്ട് ലെറ്റായ ‘ദല്ല ഫ്രഷ്’ സലാല സഹൽനൂത്തിൽ പൗരപ്രമുഖൻ അഹ്മദ് സൈദ് അലി ആത്തിഫ് അൽ യാഫിയി ഉദ്ഘാടനം ചെയ്യുന്നു
സലാല: ഒമാനിലെ പ്രമുഖ പഴം പച്ചക്കറി മൊത്ത വിതരണക്കാരായ അൽ ദല്ല ഗ്രൂപ് ഓഫ് കമ്പനീസിന്റെ റീട്ടെയിൽ ഔട്ട് ലെറ്റായ ‘ദല്ല ഫ്രഷ്’ സലാല സഹൽനൂത്തിൽ പ്രൗഢമായ ചടങ്ങിൽ പ്രവർത്തനമാരംഭിച്ചു. അബു തഹ്നൂന് സമീപത്തായി ആരംഭിച്ച ഔട്ട് ലെറ്റിന്റെ ഉദ്ഘാടനം പൗരപ്രമുഖൻ അഹ്മദ് സൈദ് അലി ആത്തിഫ് അൽ യാഫിയി നിർവഹിച്ചു. ചെയർമാൻ കബീർ കണമല, അലി ഈസ അലി അൽ മർദൂഫ്, പ്രത്യേക ക്ഷണിതാക്കൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. സലാലയിൽ ദല്ല ഫ്രഷിന്റെ മൂന്നാമത്തെ ഔട്ട് ലെറ്റാണ് സഹൽനൂത്തിൽ തുറന്നത്.
കട്ട് ഫ്രൂട്സും ഫ്രൂട്ട് ബാസ്കറ്റും ഫ്രൂട്ട്സ് കാർവിങ്ങുമാണ് ഇവിടത്തെ പ്രത്യേകത. ഡേറ്റ്സ് ആൻഡ് നട്സ് ചോക്ലേറ്റ്സ് എന്നിവയുടെ വിപുല ശേഖരവും ഒരുക്കിയിട്ടുണ്ട്. ഉപഭോക്താക്കളിൽനിന്നുള്ള വിജയിക്ക് ഐഫോൺ 17 സമ്മാനമായി നൽകുന്ന ഉദ്ഘാടന ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ വീക്കെൻഡ് സ്പെഷൽ ഓഫർ എല്ലാ ഔട്ട് ലെറ്റിലും ലഭ്യമാണ്. ഉദ്ഘാടന ചടങ്ങിൽ ഡയറക്ടർമാരായ ഷഹീർ കണമല, സമീർ അഹ്മദ് കണമല മറ്റു പ്രമുഖരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.