ഒ.എൻ.വി കുറുപ്പ്
സുഹാർ: മലയാളത്തിന്റെ പ്രിയകവി ഒ.എൻ.വി കുറുപ്പിന്റെ സ്മരണ പുതുക്കി സോഹാർ ലിറ്റററി ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ അനുസ്മരണ സംഗമം സംഘടിപ്പിച്ചു. സാംസ്കാരിക ലോകത്തെ നിരവധി പ്രമുഖരും സാഹിത്യപ്രേമികളും പങ്കെടുത്ത ചടങ്ങിൽ ഒ.എൻ.വിയുടെ കാവ്യപ്രപഞ്ചത്തെക്കുറിച്ചും മലയാള സാഹിത്യത്തിന് അദ്ദേഹം നൽകിയ സംഭാവനകളെക്കുറിച്ചും ഗൗരവകരമായ ചർച്ചകൾ നടന്നു.
പ്രമുഖ സാംസ്കാരിക പ്രവർത്തകനും പ്രഭാഷകനുമായ ഡോ. റോയി പി. വീട്ടിൽ അനുസ്മരണ പ്രഭാഷണം നടത്തി. ഒ.എൻ.വി കവിതകളിലെ മാനവികതയും പ്രകൃതിസ്നേഹവും കാലാതീതമാണെന്നും വാക്കും വരികളും കൊണ്ട് വിപ്ലവവും പ്രണയവും തുന്നിച്ചേർത്ത കവിയായിരുന്നു ഒ.എൻ.വിയെന്നും അദ്ദേഹം പറഞ്ഞു. ലിറ്റററി ഫോറം പ്രസിഡന്റ് കെആർ.പി വള്ളികുന്നം, സെക്രട്ടറി സി.കെ. സുനിൽകുമാർ എന്നിവർ സംസാരിച്ചു. സനീഷ്, നിഷാദ് ചങ്ങരംകുളം, ബിന്ദു മനോജ്, അവന്തിക സുരേഷ്, ദിയ ആർ നായർ, ശിഖ സനീഷ്, അഭിജിത്ത് നാരായൺ വിദ്യാധനിൽ, സന്ദേശ് എന്നിവർ ഒ.എൻ.വി.യുടെ ശ്രദ്ധേയമായ കവിതകളും ചലച്ചിത്ര-നാടക ഗാനങ്ങളും ആലപിച്ചു. സമൂഹത്തിന്റെ വിവിധ തുറകളിൽനിന്നുള്ള ആളുകൾ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ ഈ സംഗമത്തിന്റെ ഭാഗമായി. വരുംതലമുറക്കും ഒ.എൻ.വി.യുടെ കൃതികൾ വഴികാട്ടിയാകുമെന്ന് ചടങ്ങിൽ സംസാരിച്ച സാഹിത്യകാരനും സോഹാർ ലിറ്റററി ഫോറം പ്രസിഡന്റുമായ കെ.ആർ.പി വള്ളികുന്നം അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.