ശ​മ്പ​ളകു​ടി​ശ്ശി​ക ന​ൽ​കി​യി​ല്ല; ആ​റ്​ മ​ല​യാ​ളി​ക​ൾ​ക്ക്​ 1.80 ല​ക്ഷം റി​യാ​ൽ ന​ഷ്ടപ​രി​ഹാ​രം


മ​സ്ക​ത്ത്​: തൊ​ഴി​ലു​ട​മ ശ​മ്പ​ള കു​ടി​ശ്ശി​ക ന​ൽ​കാ​ത്ത സം​ഭ​വ​ത്തി​ൽ സ്ഥാ​പ​നം ആ​റു​ മ​ല​യാ​ളി​ക​ൾ​ക്ക്​ 180000 റി​യാ​ൽ (ഏ​ക​ദേ​ശം 3.8 കോ​ടി രൂ​പ) ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന്​ കോ​ട​തി വി​ധി. മ​സ്ക​ത്തി​ലെ ഒ​രു​സ്ഥാ​പ​ന​ത്തി​നെ​തി​രെ സീ​ബ്​ ഫ​സ്റ്റ്​ ഇ​ൻ​സ്റ്റ​ൻ​സ്​ കോ​ർ​ട്ടാ​ണ്​ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ ഉ​ത്ത​ര​വി​ട്ട​ത്.

ശ​മ്പ​ള കു​ടി​ശ്ശി​ക ന​ൽ​കാ​ത്ത​തി​നെ തു​ട​ർ​ന്ന്​ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ർ തൊ​ഴി​ൽ മ​ന്ത്രാ​ല​യ​ത്തെ സ​മീ​പി​ച്ചി​രു​ന്നു. ഒ​ത്തു​തീ​ർ​പ്പി​നു​ള്ള ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും പ​രാ​ജ​യ​​പ്പെ​ട്ടു. തു​ട​ർ​ന്ന് അ​ഭി​ഭാ​ഷ​ക​രാ​യ അ​ഡ്വ എം.​കെ. പ്ര​സാ​ദ്, അ​ഡ്വ ര​സ്‌​നി എ​ന്നി​വ​ർ മു​ഖേ​ന കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. കേ​സി​ൽ വാ​ദം കേ​ട്ട കോ​ട​തി ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്​ വി​ധി പു​റ​പ്പെ​ടു​വി​ച്ച​ത്. പു​തി​യ ലേ​ബ​ർ നി​യ​മ​ത്തി​ന്‍റെ (53/2023)

അ​ടി​സ്ഥാ​ത്തി​ലാ​ണ്​ കോ​ട​തി വി​ധി പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ന്ന​തെ​ന്നും ഈ ​സ്ഥാ​പ​ന​ത്തി​നെ​തി​രെ നി​ര​വ​ധി പ​രാ​തി​ക​ളും കേ​സു​ക​ളും ഇ​പ്പോ​ൾ നി​ല​നി​ൽ​ക്കു​ന്നു​ണ്ടെ​ന്നും അ​ഡ്വ എം.​കെ പ്ര​സാ​ദ് ഗ​ൾ​ഫ്​ മാ​ധ്യ​മ​ത്തോ​ട്​ പ​റ​ഞ്ഞു. പു​തി​യ തൊ​ഴി​ൽ നി​യ​മ​മ​നു​സ​രി​ച്ച്​ തു​ട​ർ​ച്ച​യാ​യി ര​ണ്ടു മാ​സം ശ​മ്പ​ളം കൊ​ടു​ത്തി​ല്ലെ​ങ്കി​ൽ അ​ൺ​ഫെ​യ​ർ ടെ​ർ​മി​നേ​ഷ​നാ​യി ക​ണ​ക്കാ​ക്കാം.

ഇ​ങ്ങ​നെ ഇ​ര​ക​ളാ​കു​ന്ന തൊ​ഴി​ലാ​ളി​ക്ക് 12 മാ​സം​വ​രെ​യു​ള്ള മൊ​ത്ത ശ​മ്പ​ളം ന​ഷ്ട​പ​രി​ഹാ​ര​മാ​യും ഇ​തി​ന്​ പു​റ​മെ ഗ്രാ​റ്റു​വി​റ്റി, ലീ​വ് സാ​ല​റി എ​ന്നി​വ​യും ന​ൽ​ക​ണം. നാ​ട്ടി​ലേ​ക്കു​ള്ള വി​മാ​ന ടി​ക്ക​റ്റും കൊ​ടു​ക്ക​ണം. ഇ​ത​​ട​ക്കം പ​രി​ഗ​ണി​ച്ചാ​ണ്​ കോ​ട​തി​ വിധിയു​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്ന്​ അ​ഡ്വ. എം.​കെ പ്ര​സാ​ദ് പ​റ​ഞ്ഞു. എ.​ച്ച്​ ആ​ർ മാ​നു​വ​ലി​ൽ പ​റഞ്ഞിരി​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ വി​രു​ദ്ധ​മാ​യി പു​റ​ത്താ​ക്കു​ക​യാ​ണെ​ങ്കി​ൽ അ​ത്​​ അ​ൺ​ഫെ​യ​ർ ടെ​ർ​മി​നേ​ഷ​നാ​യി ക​ണ​ക്കാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

2023 ജൂ​ലൈ​യി​ലാ​ണ്​ സു​ൽ​ത്താ​നേ​റ്റി​ൽ പു​തി​യ തൊ​ഴി​ൽ നി​യ​മം പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​ത്. തൊ​ഴി​ലു​ട​മ​ക​ളും ജീ​വ​ന​ക്കാ​രും ത​മ്മി​ലു​ള്ള അ​വ​കാ​ശ​ങ്ങ​ളും ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ളും സ​ന്തു​ലി​ത​മാ​ക്കാ​നും ന​ല്ലൊ​രു തൊ​ഴി​ൽ അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കാ​നും ല​ക്ഷ്യ​മി​ട്ടാ​ണ് പു​തി​യ നി​യ​മം പ്ര​ഖ്യാ​പി​ച്ച​ത്.

Tags:    
News Summary - Salary arrears not paid; 1.80 lakh riyals compensation for six Malayalis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.