സലാല: പ്രവാസി വെൽഫെയർ സലാലയുടെ അടുത്ത് രണ്ടു വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. സലാല ഐഡിയിൽ ഹാളിൽ നടന്ന തെരഞ്ഞെടുപ്പിന് വെൽഫെയർ പാർട്ടി ദേശീയ വൈസ് പ്രസിഡൻറ് ഹമീദ് വാണിയമ്പലം നേതൃത്വം നൽകി. പ്രസിഡന്റായി അബ്ദുല്ല മുഹമ്മദിനെയും ജനറൽ സെക്രട്ടറിമാരായി
വഹീദ് ചേന്ദമംഗലൂർ, തസ്റീന ഗഫൂർ എന്നിവരെയും ട്രഷററായി സബീർ പി.ടിയെയും തെരഞ്ഞെടുത്തു. സജീബ് ജലാൽ, രവീന്ദ്രൻ നെയ്യാറ്റിൻകര, സാജിദ ഹഫീസ് എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. വിവിധ വകുപ്പുകളുടെ ചുമതലയുള്ള സെക്രട്ടറിമാരായി ആരിഫ പൊന്നാനി, കെ. സൈനൂദ്ദീൻ, ഫഹദ് സലാം, മുസ്തഫ പൊന്നാനി, അയ്യൂബ് വാലിയിൽ, കബീർ കണമല, മുംതാസ് റജീബ് എന്നിവരെയും വർക്കിങ് കമ്മിറ്റി അംഗങ്ങളായി ഡോ. ഷാജിത്, ഉസ്മാൻ കളത്തിങ്കൽ, ഫറാഷ് ബി.കെ, ബാസിൽ എന്നിവരെയും തെരഞ്ഞെടുത്തു. ജനറൽ ബോഡി യോഗത്തിൽ കഴിഞ്ഞ കാലയളവിലെ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.