നൂർ ഗസൽ–ലുലു സമ്മാന പദ്ധതിയുടെ നറുക്കെടുപ്പ് പൂർത്തിയായി

മസ്കത്ത്: നൂർ ഗസൽ–ലുലു സമ്മാന പദ്ധതിയുടെ അവസാന നറുക്കെടുപ്പ് ലുലു ഹൈപ്പർമാർക്കറ്റ് ബർക്കയിൽ നടന്നു. നറുക്കെടുപ്പ് ചടങ്ങിൽ ഹൈതം മുഹമ്മദ് അൽ ഹുസ്നി മുഖ്യാതിഥിയായി. നൂർ ഗസൽ ഫുഡ്സ് ആൻഡ് സ്പൈസസ് ചെയർമാൻ അബ്ദുല്ല റാഷിദ് അൽ അവാദി, മാനേജിങ് ഡയറക്ടർ ഹസ്‌ലിൻ സലീം, ലുലു ഹൈപ്പർമാർക്കറ്റ് ഷോപ്പ് മാനേജർ മുസ്തഫ , നൂർ ഗസൽ ഫുഡ്സ് ആൻഡ് സ്പൈസസ് സെയിൽസ് മാനേജർ അസിം പി.കെ എന്നിവരും പങ്കെടുത്തു.

ഒമാനിലെ എല്ലാ ലുലു ഹൈപ്പർമാർക്കറ്റുകളിലും 2025 നവംബർ 20 മുതൽ 2026 ഫെബ്രുവരി 28 വരെയാണ് നറുക്കെടുപ്പ് പദ്ധതി അരങ്ങേറിയത്. രണ്ടു ഒമാനി റിയാൽ മൂല്യമുള്ള നൂർ ഗസൽ ഉൽപന്നങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് മികച്ച സമ്മാനങ്ങൾ നേടാനുള്ള അവസരം നൽകുന്നതായിരുന്നു പദ്ധതി. പ്രതിമാസം ഐഫോൺ 17 പ്രോ, സാംസങ് ടി.വികൾ, സ്വർണ നാണയങ്ങൾ, ലുലു ഗിഫ്റ്റ് വൗച്ചറുകൾ എന്നിവയാണ് സമ്മാനങ്ങളായി ഉപഭോക്താക്കൾക്ക് നൽകിയത്.

Tags:    
News Summary - The draw for the Noor Ghazal-Lulu Prize Scheme has been completed.The draw for the Noor Ghazal-Lulu Prize Scheme has been completed.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.