പ്രതീക്ഷ ഒമാൻ മുൻ പ്രസിഡന്റ് വി.ആർ. ശശികുമാറിന് യാത്രയയപ്പ്

മസ്കത്ത്: പ്രതീക്ഷ ഒമാൻ സംഘടനയുടെ സീനിയർ എക്സിക്യൂട്ടീവ് അംഗവും മുൻ പ്രസിഡന്റും സെക്രട്ടറിയുമായിരുന്ന വി. ആർ. ശശികുമാറിന് ഔപചാരിക യാത്രയയപ്പ് നൽകി. പ്രസിഡന്റ് ലതീഷ് ലക്ഷ്മണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി അനിൽ സാമുവൽ, ട്രഷറർ ഗിരീഷ് ചെങ്ങാന്തറ, സീനിയർ എക്സിക്യൂട്ടീവ് അംഗങ്ങളായ റെജി കെ. തോമസ്, ജയശങ്കർ പാലിശ്ശേരി, ഡേവിസ്, ഷിനു എബ്രഹാം, സുബിൻ, മനോജ്, ഡയാന റെജി എന്നിവർ ആശംസ അറിയിച്ചു.

ചടങ്ങിൽ പങ്കെടുത്തവർ, അദ്ദേഹത്തിന്റെ നേതൃമികവ്, വ്യക്തിത്വം, സംഘടനാപ്രതിബദ്ധത എന്നിവ പ്രത്യേകം എടുത്തുപറഞ്ഞു. തുടർന്നുള്ള ജീവിതയാത്രയിൽ ആയുരാരോഗ്യസൗഖ്യവും സമൃദ്ധിയും നേർന്നു. നിരവധി അംഗങ്ങളും കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.

Tags:    
News Summary - Hope bids farewell to former Oman President V.R. Sasikumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.