ഐ.എസ്.സി ഒമാൻ കേരള വിഭാഗം രജത ജൂബിലി ലോഗോ പ്രകാശനം

മസ്കത്ത്: ഐ.എസ്.സി ഒമാൻ കേരളവിഭാഗം രജതജൂബിലി ആഘോഷങ്ങളുടെ ലോഗോ പ്രകാശനം റൂവി എം.ബി.ഡിയിലെ കേരള വിഭാഗം ഓഫിസിൽ നടന്നു. 2001 ൽ രൂപീകരിക്കപ്പെട്ട കേരള വിഭാഗത്തിന് ഒമാനിലെ പ്രവാസി സമൂഹത്തിനിടയിൽ വേറിട്ട പ്രവർത്തനങ്ങൾ കാഴ്വെക്കാൻ സാധിച്ചതായി സ്വാഗതമാശംസിച്ച കോ കൺവീനർ കെ. ജഗദീഷ് പറഞ്ഞു.

കൺവീനർ അജയൻ പൊയ്യാറ അധ്യക്ഷത വഹിച്ചു. സ്ഥാപകാംഗങ്ങളായ ഷാജി സെബാസ്റ്റ്യൻ, സുനിൽകുമാർ കെ.കെ, സുരേന്ദ്രൻ കെ., ബഷീർ ഇല്ലിക്കൽ, ശ്രീനിവാസൻ, പി.വി. കൃഷ്ണൻ, കെ.എൻ. വിജയൻ, അഡ്വ. ഗിരീഷ് കുമാർ, ഐ.എസ്.സി ഒമാൻ സാമൂഹ്യക്ഷേമ വിഭാഗം സെക്രട്ടറി സന്തോഷ് കുമാർ, മലയാളം മിഷൻ ഒമാൻ സെക്രട്ടരി അനു ചന്ദ്രൻ എന്നിവർ ചേർന്ന് രജതജൂബിലി ലോഗോ പ്രകാശനം ചെയ്തു. ട്രഷറർ സുനിത്ത് തെക്കടവൻ നന്ദി പറഞ്ഞു.

Tags:    
News Summary - Logo launch of ISC Oman Kerala Wing Silver Jubilee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.