Posted On
date_range Updated On
date_range കല മസ്‌കത്ത് ക്രിക്കറ്റ് ടൂർണമെന്റ്: സീ പ്രൈഡ് ജേതാക്കൾ
മസ്‌കത്ത്: കല മസ്‌കത്ത് സംഘടിപ്പിച്ച കോർപറേറ്റ് ക്രിക്കറ്റ് ടൂർണമെന്റിൽ സീ പ്രൈഡ് എൽ.എൽ.സി ജേതാക്കളായി. സിദാബ് ക്രിക്കറ്റ് ഗ്രൗണ്ടിൽ ടൂർണമെന്റിൽ അൽ മാസാ ഡെസേർട്ട് റണ്ണേഴ്‌സ് അപ്പായി. ഒമാനിലെ എട്ട് ടീമുകൾ ടൂർണമെന്റിൽ മാറ്റുരച്ചു. മത്സര വിജയികൾക്ക് സാമൂഹ്യ പ്രവർത്തകരായ നിഷാന്ത്, മനോജ് പെരിങ്ങേത്ത് എന്നിവർ ട്രോഫി കൈമാറി.
രാവിലെ ഏഴിന് ആരംഭിച്ച മത്സരങ്ങൾ രാത്രി 11 ഓടെ അവസാനിച്ചു. വ്യക്തിഗത പുരസ്കാരങ്ങളും വിതരണം ചെയ്തു. ഭാരവാഹികളായ ദിനേശ് ബാബു, അഭിലാഷ് ശിവൻ, സുഗതൻ, റിയാസ്, നിസാർ,ബിനു കേശവൻ, സുബിൻ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.