മസ്കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിഭാഗം ബാഡ്മിൻറൺ ലീഗിന്റെ രണ്ടാം എഡിഷൻ ഗാലയിലെ ഒയാസിസ് ബാഡ്മിൻ്റൺ അക്കാദമിയിൽ നടന്നു. ഇന്ത്യൻ സോഷ്യൽ ക്ലബ് സാമൂഹിക വിഭാഗം സെക്രട്ടറി സന്തോഷ് കുമാർ, മലയാളം മിഷൻ ഒമാൻ ചാപ്റ്റർ സെക്രട്ടറി അനു ചന്ദ്രൻ, കേരളാ വിഭാഗം കൺവീനർ അജയൻ പൊയ്യാറ, കേരള വിങ് ട്രഷറർ സുനിത്ത് തെക്കേടവൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.
ഫൈനലിൽ ടീം അസൈബ ഫർണിഷിങ് ജേതാക്കളായി. ആർ.ബി.എം രണ്ടാം സ്ഥാനവും സീബ് സ്മാഷേഴ്സ് ഫെയർ പ്ലേ അവാർഡും നേടി. വിജയികൾക്കുള്ള സമ്മാന വിതരണം സന്തോഷ്‌കുമാർ, അനു ചന്ദ്രൻ, അജയൻ പൊയ്യാറാ, സുനിത് കെ, കേരള വിങ് കോ-കൺവീനർ ജഗദീഷ്, സാമൂഹിക പ്രവർത്തകരായ നിശാന്ത് ചന്ദ്രൻ, സന്തോഷ് എരിങ്ങേരി തുടങ്ങിയവർ ചേർന്നു നിർവഹിച്ചു. കേരളവിങ് കമ്മ്യൂണിറ്റി വെൽഫയർ സെക്രട്ടറി റിയാസ് അമ്പലവൻ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.