സലാല കെ.എം.സി സി വയനാട് ജില്ല സമ്മേളനത്തിൽ മുസ്ലിം യൂത്ത് ലീഗ് അഖിലേന്ത്യാ ഉപാധ്യക്ഷൻ ഷിബു മീരാന്‍ ഉപഹാരം കൈമാറുന്നു
സലാല: സംഘ പരിവാർ സംഘടനകൾ ഭക്ഷണം കഴിക്കുന്നവന്റെ മതം ചികയുമ്പോൾ കേരളത്തിൽ ചിലർ പാകം ചെയ്യുന്നവന്റെ ജാതി നോക്കി സമൂഹത്തിൽ സ്പർദ്ധയുണ്ടാക്കാൻ ബോധപൂർവ്വം ശ്രമിക്കുകയാണെന്ന് മുസ്ലിം യൂത്ത് ലീഗ് അഖിലേന്ത്യാ ഉപാധ്യക്ഷൻ ഷിബു മീരാൻ.
സലാല കെ.എം.സി സി വയനാട് ജില്ല സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇത് അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു. വുമൻസ് ക്ലബ്ബ് ഹാളിൽ നടന്ന സമ്മേളനം കേന്ദ്രകമ്മിറ്റി പ്രസിഡന്റ നാസർ പെരിങ്ങത്തൂർ ഉദ്ഘാടനം ചെയ്തു. നിസാർ കുപ്പാടിത്തറ അധ്യക്ഷതവഹിച്ചു. കേന്ദ്ര നേതാക്കളായ ഷബീർ കാലടി, റഷീദ് കൽപറ്റ, എം.സി അബ്ദുല്ല ഹാജി എന്നിവർ സംസാരിച്ചു. ഹുസൈൻ കാച്ചിലോടി, വി.സി. മുനീർ, സൈഫുദ്ധീൻ എന്നിവർ സംസാരിച്ചു. സലാല കെ.എം.സി.സിയുടെ പുതിയ കേന്ദ്ര കമ്മിറ്റി ഭാരവാഹികൾക്ക് സ്വീകരണം നൽകി. റഷീദ് പുതുശ്ശേരി, അബ്ദുൽ അസീസ് ദാരിസ്, മുനീർ, ഹാരിസ് വയനാട് ഷഹീർ പനമരം സുുബൈർ മീനങ്ങാടി എന്നിവർ നേതൃത്വം നൽകി. ഷമീർ ഫൈസി സ്വാഗതവും ഷൌകത്ത് സി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.