സ​ലാ​ല എ​യ​ർ ജൂ​ലൈ  അ​വ​സാ​ന​ം പ​റ​ന്നു​യ​രും 

മസ്കത്ത്: ഒമാനിലെ ആദ്യ സ്വകാര്യ ചാർേട്ടഡ് വിമാന കമ്പനിയായ സലാല എയർ തങ്ങളുടെ വാണിജ്യ സർവിസ് ആരംഭിക്കാൻ ഒരുങ്ങി. ജൂലൈ അവസാനത്തിന് മുമ്പ് സർവിസ് ആരംഭിക്കുമെന്ന് കമ്പനി വക്താവിനെ ഉദ്ധരിച്ച് പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു. സലാല ആസ്ഥാനമായ കമ്പനി ആദ്യ ഘട്ടത്തിൽ ആഭ്യന്തര സർവിസ് മാത്രമാകും തുടങ്ങുക. 

പ്രധാന നഗരങ്ങൾ കേന്ദ്രീകരിച്ചുള്ള ആദ്യഘട്ട സർവിസിന് ശേഷം രണ്ടാം ഘട്ടത്തിൽ ഇൗസ്റ്റ് ആഫ്രിക്ക, ജി.സി.സി, തെക്കുകിഴക്കൻ ഏഷ്യ എന്നിവിടങ്ങളിലേക്ക് സർവിസുകൾ വ്യാപിപ്പിക്കും. ആഭ്യന്തര സർവിസി​െൻറ ഭാഗമായി ഒമാ​െൻറ വിവിധ നഗരങ്ങളിലെ ജനസാന്ദ്രതയും ബസുകളുടെ സമയക്രമത്തെയും കുറിച്ചുമെല്ലാം പഠനം നടത്തുകയാണ്. ജനങ്ങൾ എവിടെയാണ് കൂടുതലായി താമസിക്കുന്നതെന്നും യാത്രാരീതികളുമെല്ലാം മനസ്സിലാക്കിയാണ് സർവിസുകളുടെ സാധ്യത വിലയിരുത്തുക. 

അടുത്ത മാസം ആദ്യത്തോടെ സർവിസ് ഷെഡ്യൂൾ പുറത്തിറക്കാൻ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്. നവോത്ഥാന ദിനമായ ജൂലൈ 23ഒാടെ സർവിസ് ആരംഭിക്കും. സ്വദേശി ഉടമസ്ഥതയിലുള്ള കമ്പനിക്ക് വ്യോമയാന മേഖലയിൽ പരിചയമുള്ള അന്താരാഷ്ട്ര ഒാഹരിയുടമകളും ഉണ്ട്. അഡ്ഹോക്ക്, റെഗുലർ ചാർേട്ടഡ് സർവിസുകൾക്ക് പുറമെ എക്സിക്യൂട്ടീവ് ജെറ്റ് സർവിസിനും കമ്പനി പദ്ധതിയിടുന്നുണ്ട്. ഒമാൻ പോസ്റ്റുമായി ചേർന്ന് കത്തുകളും മറ്റു സാധനങ്ങളും വിവിധ നഗരങ്ങൾക്കിടയിൽ എത്തിക്കുന്ന സേവനവും കമ്പനിയുടെ പരിഗണനയിലുണ്ട്. സലാലക്ക് പുറമെ സൊഹാർ, ദുകം, മസ്കത്ത് എന്നിവിടങ്ങളിലും കമ്പനിക്ക് പ്രവർത്തന കേന്ദ്രങ്ങളുണ്ട്.

Tags:    
News Summary - salala air

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.