മസ്കത്ത്: രാജ്യത്തെ ആദ്യ സ്വകാര്യ വിമാന കമ്പനിയായ സലാല എയർ സ്വിറ്റ്സർലൻഡ് ആസ്ഥാനമായുള്ള ആർ.യു.എ.ജി ഏവിയേഷനുമായി ധാരണാപത്രം ഒപ്പിട്ടു. പുതുതലമുറയിൽപെട്ട ആറു ഡോർണിയർ 228 വിമാനങ്ങൾ ലഭ്യമാക്കുന്നതിനാണ് കരാർ ഒപ്പിട്ടത്.
വിമാനങ്ങൾ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ നാലുമാസത്തിനിടെ ഇതടക്കം മൂന്നു സ്ഥാപനങ്ങളുമായാണ് സലാല എയർ ധാരണാപത്രം ഒപ്പിട്ടത്. സലാല എയർ മാനേജിങ് ഡയറക്ടറും ബോർഡ് അംഗവുമായ അലി മസൂദ് മുഹമ്മദ് ആർ.യു.എ.ജി ഏവിയേഷൻസ് റീജനൽ സെയിൽസ് ഡയറക്ടർ ഫിലിപ്പെ ഏർണി എന്നിവരാണ് ധാരണപത്രത്തിൽ ഒപ്പിട്ടത്.
സലാല എയർ സി.ഇ.ഒ മുഹമ്മദ് അൽ അറാഷയടക്കമുള്ളവരും ചടങ്ങിൽ സംബന്ധിച്ചു. കുറഞ്ഞ ചെലവിലുള്ള ആഭ്യന്തര വിമാന സർവിസ് ലക്ഷ്യമിടുന്ന സലാല എയറുമായി ദീർഘകാല ധാരണപത്രമാണ് ആർ.യു.എ.ജി ഏവിയേഷൻസ് ഒപ്പിട്ടത്. വിമാനങ്ങൾ ലഭ്യമാക്കുന്നതിെനാപ്പം സുഗമമായ പ്രവർത്തനത്തിനായുള്ള സാേങ്കതിക സഹായവും ലഭ്യമാക്കും. ധാരണപ്രകാരമുള്ള ആദ്യ വിമാനം വൈകാതെ കൈമാറുമെന്ന് അലി മസൂദ് പറഞ്ഞു. 19 സീറ്റുള്ളതാണ് ഡോർണിയർ 228 വിമാനം. ഉയർന്ന പേലോഡ് ശേഷിക്ക് ഒപ്പം മികവുറ്റ സാേങ്കതിക സംവിധാനങ്ങൾ കൂടി ഉള്ളതാണ്. കാനഡ കേന്ദ്രമായ വൈകിങ്ങ്, ബ്രസീൽ കേന്ദ്രമായ എംബ്രയർ എന്നിവരുമായാണ് സലാല എയർ നേരത്തേ ധാരണാപത്രം ഒപ്പിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.