ഞായറാഴ്ച റിയാദിൽ ആരംഭിച്ച ജി.സി.സി അംഗരാജ്യങ്ങളുടെ വ്യോമസേനകൾ സംയുക്തമായി നടത്തുന്ന സൈനിക അഭ്യാസത്തിൽ റോയൽ എയർഫോഴ്സ് ഓഫ് ഒമാന്റെ പ്രകടനം
മസ്കത്ത്: ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) അംഗരാജ്യങ്ങളുടെ വ്യോമസേനകൾ സംയുക്തമായി നടത്തുന്ന ‘ഗൾഫ് ഷീൽഡ് 2026’ സൈനിക അഭ്യാസം ഞായറാഴ്ച സൗദി അറേബ്യയിൽ ആരംഭിച്ചു. ഒമാന്റെ റോയൽ എയർഫോഴ്സ് അഭ്യാസത്തിൽ പങ്കെടുത്തു.
സൈനിക സന്നദ്ധതയുടെ നിലവാരം ഉയർത്തുകയും സംയുക്ത പ്രവർത്തന സംവിധാനങ്ങൾ വികസിപ്പിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് ‘ഗൾഫ് ഷീൽഡ് സംഘടിപ്പിക്കുന്നത്.
സൈനിക ക്ഷമതയും വിവിധ പ്രതികൂല സാഹചര്യങ്ങളോടുള്ള പ്രതികരണത്തിന്റെ തോതും വിലയിരുത്തുന്നതിനായി രൂപകൽപന ചെയ്ത നടപടിക്രമങ്ങൾ, പരീക്ഷണങ്ങൾ, പ്രവർത്തന സന്നാഹങ്ങൾ എന്നിവ ചേർന്നതാണ് ‘ഗൾഫ് ഷീൽഡ് 2026’. ഇതുവഴി സംയുക്ത പ്രതിരോധ സംവിധാനത്തിന്റെ ശക്തിയും സന്നദ്ധതയും വിലയിരുത്തപ്പെടും. ജി.സി.സി രാജ്യങ്ങളുടെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിൽ സംയുക്ത സൈനിക പ്രവർത്തനം നിർണായകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.