ഇബ്രി: ദാഹിറ ഗവർണറേറ്റിൽ കോടതി ഉത്തരവിനെ തുടർന്ന് തടവിൽ കഴിയുന്ന 30 പേർക്ക് ഒമാനി പൗരന്റെ സഹായത്താൽ മോചനം. തുടർച്ചയായി പത്താം വർഷമാണ് ഒമാനി പൗരൻ തടവുകാരുടെ മോചനത്തിനായി സാമ്പത്തിക സഹായം നൽകുന്നത്. ഫാക് കുർബ പദ്ധതിയുടെ നിബന്ധനകൾ പാലിക്കുന്നവർക്കാണ് സഹായം ലഭ്യമാകുന്നത്. വിശുദ്ധ റമദാൻ മാസത്തിന്റെ ശേഷിക്കുന്ന ദിവസങ്ങളിലുടനീളം ഇത്തരം മോചന ശ്രമം തുടരുമെന്ന് ബന്ധപ്പെട്ട പൗരൻ അറിയിച്ചു. 2012ൽ ആരംഭിച്ച ‘ഫാക് കുർബ’ പദ്ധതി ഒമാനി ലോയേഴ്സ് അസോസയേഷന്റെ നേതൃത്വത്തിലാണ് നടപ്പിലാക്കുന്നത്.
ക്രിമിനൽ അല്ലാത്ത സാമ്പത്തിക കേസുകളിൽ തടവിലായ 8,198ലധികം പേരെ ഇതുവരെ മോചിപ്പിക്കാൻ സംഘടനക്ക് കഴിഞ്ഞിട്ടുണ്ട്. ‘ഓരോ മനുഷ്യനും മറ്റൊരു അവസരം അർഹിക്കുന്നു’ എന്ന ആശയത്തിലൂന്നിയാണ് ‘ഫാക് കുർബ’ നടപ്പാക്കുന്നത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.