ജീ​വി​ത ഗു​ണ​നി​ല​വാ​ര സൂ​ചി​ക​യി​ൽ ഒ​മാ​ൻ ഏ​ഷ്യ​യി​ൽ ഒ​ന്നാ​മ​ത്

മ​സ്ക​ത്ത്: ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ക്രൗ​ഡ്‌​സോ​ഴ്‌​സ് ഡേ​റ്റാ​ബേ​സാ​യ നം​ബി​യോ പു​റ​ത്തി​റ​ക്കി​യ 2026ലെ ​ജീ​വി​ത ഗു​ണ​നി​ല​വാ​ര സൂ​ചി​ക​യി​ൽ ഏ​ഷ്യ​യി​ൽ ഒ​ന്നാം സ്ഥാ​നം നി​ല​നി​ർ​ത്തി ഒ​മാ​ൻ സു​ൽ​ത്താ​നേ​റ്റ്. റി​പ്പോ​ർ​ട്ട് പ്ര​കാ​രം 2026ലെ ​ജീ​വി​ത ഗു​ണ​നി​ല​വാ​ര സൂ​ചി​ക​യി​ൽ ഒ​മാ​ൻ ഏ​ഷ്യ​യി​ൽ ഒ​ന്നാം സ്ഥാ​ന​വും ആ​ഗോ​ള​ത​ല​ത്തി​ൽ നാ​ലാം സ്ഥാ​ന​വും സ്വ​ന്ത​മാ​ക്കി. ലോ​ക​രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ൽ നെ​ത​ർ​ല​ൻ​ഡ്‌​സാ​ണ് ഒ​ന്നാ​മ​ത്.

ഡെ​ൻ​മാ​ർ​ക്ക്, ല​ക്‌​സം​ബ​ർ​ഗ് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളാ​ണ് തൊ​ട്ടു​പി​ന്നാ​ലെ​യു​ള്ള​ത്. സ്വി​റ്റ്സ​ർ​ല​ൻ​ഡ്, ജ​ർ​മ​നി, നോ​ർ​വെ തു​ട​ങ്ങി​യ പ്ര​ധാ​ന വി​ക​സി​ത സ​മ്പ​ദ് വ്യ​വ​സ്ഥ​ക​ളെ മ​റി​ക​ട​ന്ന് സു​ൽ​ത്താ​നേ​റ്റ് ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച അ​ഞ്ച് ജീ​വി​ത​യോ​ഗ്യ​മാ​യ രാ​ജ്യ​ങ്ങ​ളി​ൽ ഇ​ടം​നേ​ടു​ക​യാ​യി​രു​ന്നു. പ​ട്ടി​ക​യി​ൽ 207.6 എ​ന്ന മി​ക​ച്ച സ്‌​കോ​റോ​ടെ​യാ​ണ് ഒ​മാ​ൻ ഈ ​നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്. സൂ​ചി​ക​യി​ൽ ജ​പ്പാ​ൻ, സിം​ഗ​പ്പൂ​ർ, ഖ​ത്ത​ർ, യു.​എ.​ഇ, സൗ​ദി അ​റേ​ബ്യ, കു​വൈ​ത്ത് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളെ പി​ന്നി​ലാ​ക്കി ഏ​ഷ്യ​ൻ ഭൂ​ഖ​ണ്ഡ​ത്തി​ൽ ഒ​മാ​ൻ ഒ​ന്നാ​മ​താ​യി.

ലോ​ക​ത്തി​ലെ വി​വി​ധ ന​ഗ​ര​ങ്ങ​ളി​ലെ​യും രാ​ജ്യ​ങ്ങ​ളി​ലെ​യും ജീ​വി​ത നി​ല​വാ​രം അ​ള​ക്കു​ന്ന​തി​നാ​യി ഉ​പ​യോ​ക്താ​ക്ക​ളു​ടെ പ​ങ്കാ​ളി​ത്ത തോ​തി​നെ മാ​ന​ദ​ണ്ഡ​മാ​ക്കി വി​ല​യി​രു​ത്തു​ന്ന ഏ​റ്റ​വും വ​ലി​യ ആ​ഗോ​ള ഡേ​റ്റാ​ബേ​സാ​ണ് നം​ബി​യോ ഇ​ൻ​ഡ​ക്സ്. സു​ര​ക്ഷ, സു​ര​ക്ഷി​ത​ത്വം, വ​രു​മാ​ന​വും ജീ​വി​ത​ച്ചെ​ല​വും ത​മ്മി​ലെ അ​നു​പാ​തം, ആ​രോ​ഗ്യ സേ​വ​ന​ങ്ങ​ളു​ടെ നി​ല​വാ​രം, പ​രി​സ്ഥി​തി -അ​ന്ത​രീ​ക്ഷ നി​ല​വാ​രം, ഗ​താ​ഗ​ത നി​ല​വാ​രം, അ​ടി​സ്ഥാ​ന സൗ​ക​ര്യ​ത്തി​ന്റെ വ്യാ​പ്തി, മ​ലീ​നീ​ക​ര​ണ​തോ​ത് എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന പ്ര​ധാ​ന മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഈ ​മൂ​ല്യ​നി​ർ​ണ​യം ന​ട​ത്തു​ന്ന​ത്.

‘നം​ബി​യോ’​യു​ടെ 2025 മ​ധ്യ വ​ർ​ഷ റി​പ്പോ​ർ​ട്ടി​ൽ ഏ​ഷ്യ​യി​ലും മി​ഡി​ലീ​സ്റ്റ് മേ​ഖ​ല​യി​ലും ഒ​മാ​ൻ ഒ​ന്നാം സ്ഥാ​നം നേ​ടി​യി​രു​ന്നു. ഔ​ദ്യോ​ഗി​ക സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കും അ​ഭി​പ്രാ​യ വോ​ട്ടെ​ടു​പ്പു​ക​ൾ​ക്കും താ​മ​സ​ക്കാ​രു​ടെ​യും പൗ​ര​ന്മാ​രു​ടെ​യും വ്യ​ക്തി​ഗ​ത വി​ല​യി​രു​ത്ത​ലി​നും ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് സൂ​ചി​ക ത​യാ​റാ​ക്കു​ന്ന​ത്. പു​തി​യ റി​പ്പോ​ർ​ട്ടി​ൽ കു​റ​ഞ്ഞ മ​ലി​നീ​ക​ര​ണം, മി​ക​ച്ച ഗ​താ​ഗ​ത സൗ​ക​ര്യ​ങ്ങ​ൾ, ആ​രോ​ഗ്യ സം​ര​ക്ഷ​ണം എ​ന്നി​വ​യി​ലും ഒ​മാ​ൻ ഉ​ന്ന​ത നി​ല​വാ​രം പു​ല​ർ​ത്തു​ന്നു. ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ പു​റ​ത്തു​വി​ട്ട നം​ബി​യോ വേ​ൾ​ഡ് എ​യ​ർ ക്വാ​ളി​റ്റി സൂ​ചി​ക​യി​ലും ഒ​മാ​ൻ മു​ന്നി​ലാ​ണ്. ഏ​ഷ്യ​യി​ൽ ര​ണ്ടാ​മ​താ​ണ് ഒ​മാ​ൻ. സിം​ഗ​പ്പൂ​രാ​ണ് പ​ട്ടി​ക​യി​ൽ ഒ​ന്നാ​മ​ത്.

2025 ആ​ദ്യ പ​കു​തി​യി​ലെ നം​ബി​യോ ഗ്ലോ​ബ​ൽ ക്വാ​ളി​റ്റി ഓ​ഫ് ലൈ​ഫ് ഇ​ൻ​ഡ​ക്സ് റി​പ്പോ​ർ​ട്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ജീ​വി​ത ഗു​ണ​നി​ല​വാ​ര സൂ​ചി​ക​യി​ൽ ഏ​ഷ്യ- മി​ഡി​ലീ​സ്റ്റ് മേ​ഖ​ല​യി​ൽ ഒ​മാ​ൻ ഒ​ന്നാ​തെ​ത്തി​യി​രു​ന്നു.  

Tags:    
News Summary - Oman ranks first in Asia in quality of life index

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.