മു​സ​ന്ന​യി​ൽ അ​ന​ധി​കൃ​ത ബേ​ക്ക​റി​യി​ൽ റെ​യ്ഡ്; ഒ​രു ട​ൺ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ ന​ശി​പ്പി​ച്ചു

മ​സ്ക​ത്ത്: തെ​ക്ക​ൻ ബാ​തി​ന മു​നി​സി​പ്പാ​ലി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന റെ​യ്ഡി​നെ തു​ട​ർ​ന്ന് മു​സ​ന്ന​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന അ​ന​ധി​കൃ​ത ഭ​ക്ഷ്യ നി​ർ​മാ​ണ കേ​ന്ദ്രം പൂ​ട്ടി​ച്ചു.

സ്വ​കാ​ര്യ വ​സ​തി​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന അ​ന​ധി​കൃ​ത സ​മൂ​സ നി​ർ​മാ​ണ കേ​ന്ദ്ര​ത്തി​ലാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്. പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ൻ, റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് മു​സ​ന്ന മു​നി​സി​പ്പാ​ലി​റ്റി വി​ഭാ​ഗം റെ​യ്ഡ് ന​ട​ത്തി​യ​ത്.

മ​തി​യാ​യ വ്യാ​പാ​ര ലൈ​സ​ൻ​സു​ക​ളി​ല്ലാ​തെ​യും ദേ​ശീ​യ ആ​രോ​ഗ്യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ​യും വ​ൻ​തോ​തി​ൽ സ​മൂ​സ നി​ർ​മി​ച്ചി​രു​ന്ന​താ​യി പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി. വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ലാ​യി​രു​ന്നു ഇ​തി​ന്റെ പ്ര​വ​ർ​ത്ത​നം. റെ​യ്ഡി​ൽ 903 കി​ലോ​ഗ്രാം ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ പി​ടി​ച്ചെ​ടു​ത്ത് ന​ശി​പ്പി​ച്ച​താ​യി മു​നി​സി​പ്പാ​ലി​റ്റി അ​റി​യി​ച്ചു. ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്കെ​തി​രെ ആ​വ​ശ്യ​മാ​യ നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​താ​യും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - Raid on an unauthorized bakery in Musanna; One ton of food items destroyed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.