ചെ​റു​പ്പ​ത്തി​ലെ പ​കു​തി നോ​മ്പ്

നോ​മ്പോ​ർ​മ​ക​ളെ കു​റി​ച്ച് ആ​ലോ​ചി​ക്കു​മ്പോ​ൾ വേ​ന​ല​വ​ധി​കാ​ല​ത്തി​ലെ ആ​ദ്യ​മാ​യി നോ​മ്പെ​ടു​ത്ത ദി​വ​സ​മാ​ണ് മ​ന​സ്സി​ലേ​ക്ക് ഓ​ടി എ​ത്തു​ന്ന​ത്. അ​ന്നൊ​രു ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നു എ​ന്നാ​ണോ​ർ​മ. കു​ട്ടി​ക്കാ​ല​ത്തൊ​ക്കെ വീ​ട്ടു​കാ​ർ നോ​മ്പ് പി​ടി​ക്കു​വാ​ൻ നി​ർ​ബ​ന്ധി​ക്കി​ല്ല. പ​ക്ഷേ, മ​റ്റു​ള്ള​വ​ർ വെ​ളു​പ്പി​നെ​ഴു​നേ​ൽ​ക്കു​ന്ന ശ​ബ്ദ​വും അ​ടു​ക്ക​ള​യി​ൽ​നി​ന്ന് നെ​യ്യി​ന്റേം മീ​ൻ​പൊ​രി​ച്ച​തി​ന്റേം മ​ണ​വു​മൊ​ക്കെ വ​രു​മ്പോ​ൾ അ​റി​യാ​തെ എ​ഴു​ന്നേ​ൽ​ക്കും.

ഇ​ട​യ​ത്താ​ഴം ക​ഴി​ഞ്ഞാ​ൽ പി​ന്നോ​ര് പോ​ക്കാ​ണ് ക​ട്ടി​ലി​ലേ​ക്ക്. പി​ന്നെ ഉ​റ​ങ്ങി എ​ഴു​ന്നേ​ൽ​ക്കു​മ്പോ​ൾ വീ​ട്ടി​ലാ​കെ മൂ​ക​ത ത​ളം​കെ​ട്ടി​യ അ​വ​സ്ഥ​യി​ലാ​യാ​യി​രി​ക്കും. അ​ടു​ക്ക​ള ക്ലോ​സ്. ടി​വി ബ​ന്ദ്. ആ​കെ ഒ​രു ശാ​ന്ത​ത. ഉ​മ്മി​ച്ചി ഇ​രു​ന്നു ഖു​ർ​ആ​ൻ ഓ​തു​ന്നു​ണ്ടാ​കും. വാ​പ്പി​ച്ചി തോ​ട്ട​ത്തി​ൽ എ​ന്തെ​ങ്കി​ലു​മൊ​ക്കെ പ​ണി​യെ​ടു​ത്തു ന​ട​ക്കു​ന്നു​ണ്ടാ​കും. ഇ​ത്താ​ത്ത യാ​തൊ​രു ക്ഷീ​ണ​വും ഇ​ല്ലാ​തെ വ​ല്ല പു​സ്ത​ക​വും വാ​യി​ച്ചി​രി​ക്കു​ന്നു​ണ്ടാ​കും. വ​യ​റ്റി​ൽ​നി​ന്ന് എ​ന്തെ​ക്കെ​യോ ഉ​രു​ണ്ടു​കേ​റു​ന്ന പോ​ലെ തോ​ന്നു​മെ​ങ്കി​ലും ഒ​ന്നും സം​ഭ​വി​ക്കാ​ത്ത പോ​ലെ ‘നോ​മ്പ് എ​ന്തു ര​സാ​ല്ലെ’, ‘വി​ശ​ക്കു​ന്നെ ഇ​ല്ല ’ എ​ന്ന ആ​രം​ഭ ശു​ര​ത്വ വാ​ക്കു​ക​ൾ ഉ​രു​വി​ട്ട് എ​ല്ലാ​വ​രു​ടെ​യും അ​ടു​ത്തു​ചെ​ന്ന് എ​ഴു​ന്നേ​റ്റ വി​വ​രം അ​റി​യി​ക്കും.

ഒ​രു പ​തി​നൊ​ന്നു പ​തി​നൊ​ന്ന​ര ഒ​ക്കെ ആ​കു​മ്പോ​ൾ വി​ശ​പ്പി​ന്റെ വി​ളി വ​ന്നു​തു​ട​ങ്ങു​മ്പോ​ൾ പ​തു​ക്കെ ഉ​മ്മ​യു​ടെ അ​ടു​ത്തു​ചെ​ന്നി​രി​ക്കും. വി​ശ​ക്കു​ന്നു​ണ്ടോ? നോ​മ്പ് വി​ട​ണോ? എ​ന്നു ചോ​ദി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. പോ​യി മു​ഖം ക​ഴു​ക്..​ഉ​ഷാ​റാ​കും...​വേ​ണോ​ങ്കി​ൽ ഒ​ന്നു പ​ല്ലും കൂ​ടെ തേ​ച്ചോ...​എ​ന്നു പ​റ​യു​മ്പോ​ൾ ഇ​തൊ​ക്കെ ചെ​യ്താ​ൽ വി​ശ​പ്പു​മാ​റു​മോ എ​ന്നു ചോ​ദി​ക്ക​ണം എ​ന്നു​ണ്ടെ​ങ്കി​ലും ആ​ത്മാ​ഭി​മാ​നം മു​റു​കെ​പ്പി​ടി​ച്ചു നേ​രെ വാ​ഷ് ബേ​സി​ന്റെ അ​രി​കി​ലേ​ക്കോ​ടും. പ​ല്ലു​തേ​ച്ചു വാ​യ്ക​ഴു​കു​മ്പോ​ൾ അ​റി​യാ​തെ കു​റ​ച്ചു​വെ​ള്ളം ഉ​ള്ളി​ൽ പോ​കും. അ​പ്പോ​ൾ കി​ട്ടു​ന്ന ഒ​രു നി​ർ​വൃ​തി​യു​ണ്ട്.. ആ​രും ക​ണ്ടി​ല്ല​ല്ലോ എ​ന്നു​റ​പ്പു​വ​രു​ത്തി...​ഒ​ന്നു​ടെ വാ​യ ക​ഴു​കും...​വീ​ണ്ടും കു​റ​ച്ചു വെ​ള്ളം അ​ക​ത്തേ​ക്ക്. ഈ ​ക​ളി കൊ​ള്ളാ​മ​ല്ലോ എ​ന്നോ​ർ​ത്ത് കു​റ​ച്ചു​നേ​രം തു​ട​രും.

പി​ന്നീ​ട് വ​ല്ലാ​ത്ത കു​റ്റ​ബോ​ധം വേ​ട്ട​യാ​ടു​മ്പോ​ൾ ഉ​മ്മ​യു​ടെ അ​ടു​ത്തു​ചെ​ന്ന് സം​ശ​യ നി​വാ​ര​ണം ന​ട​ത്തും. അ​റി​യാ​തെ വെ​ള്ളം ഉ​ള്ളി​ൽ പോ​യാ​ൽ നോ​മ്പ് മു​റി​യി​ല്ല​ല്ലോ ഉ​മ്മാ....? നീ ​വെ​ള്ളം കു​ടി​ച്ചോ എ​ന്നു​ള്ള മ​റു​ചോ​ദ്യ​ത്തി​ൽ വാ​യും ഉ​ടു​പ്പി​ൽ തു​ട​ച്ചു നോ​മ്പി​നൊ​രു ഭം​ഗ​വും വ​ന്നി​ല്ല എ​ന്നു മ​ന​സ്സി​ലു​റ​പ്പി​ച്ചു വീ​ണ്ടും നേ​രം​പോ​ക്കും. പി​ന്നെ പി​ന്നെ ഉ​മ്മ പ​റ​യാ​തെ ത​ന്നെ മു​ഖം ക​ഴു​ക​ലി​ന്റേം വാ​യ ക​ഴു​ക​ലി​ന്റേം ആ​വൃ​ത്തി കൂ​ടും. ഇ​തൊ​ക്കെ കാ​ണു​ന്നു​ണ്ടെ​ങ്കി​ലും വാ​യ ക​ഴു​കു​മ്പോ​ൾ കി​ട്ടു​ന്ന സു​ഖ​ത്തി​ന്റെ ഗു​ട്ട​ൻ​സ് അ​റി​യാ​മെ​ങ്കി​ലും നോ​മ്പ് വി​ടാ​ൻ ഉ​മ്മ നി​ർ​ബ​ന്ധി​ക്കാ​റി​ല്ല.

പി​ന്നെ ഉ​ച്ച​യാ​കു​മ്പോ​ഴേ​ക്കും ഉ​മ്മാ​ടെ​ടു​ത്തു ര​ഹ​സ്യ​മാ​യി ചോ​ദി​ക്കും, കു​ട്ടി​ക​ൾ​ക്ക് ഉ​ച്ച​വ​രെ നോ​മ്പെ​ടു​ത്താ​ൽ മ​തി​യ​ല്ലേ? സം​ഗ​തി​യു​ടെ പോ​ക്കെ​ന്താ​ണെ​ന്ന് തി​രി​ച്ച​റി​യാ​വു​ന്ന ഉ​മ്മ, ഉ​പ​ദേ​ശ​ത്തി​ന്റെ ഭാ​ണ്ഡം അ​ഴി​ക്കും. ഉ​മ്മാ​ടെ മോ​ൾ പോ​യി കു​ളി​ക്ക് ത​ല ത​ണു​ത്താ​ൽ ഉ​ഷാ​റാ​കും. കു​ളി ക​ഴി​ഞ്ഞെ​ത്തു​മ്പോ​ഴേ​ക്കും ഉ​മ്മ നി​സ്കാ​രം ക​ഴി​ഞ്ഞ് അ​ടു​ക്ക​ള​യി​ൽ ക​യ​റി​യി​ട്ടു​ണ്ടാ​കും. കു​ളി​യു​ടെ ഉ​ഷാ​റി​ൽ കു​റ​ച്ചു​സ​മ​യം കൂ​ടി ത​ള്ളി നീ​ക്കും. കു​റ​ച്ചു ക​ഴി​യു​മ്പോ​ൾ വ​യ​റ്റി​ൽ എ​ന്തോ ഉ​രു​ണ്ടു കേ​റു​ന്ന പോ​ലെ തോ​ന്നും. ത​റ​യി​ലെ ത​ണു​പ്പി​ൽ കി​ട​ന്നു​രു​ളും മ​റി​യും. വാ​യ് ക​ഴു​കും. അ​വ​സാ​നം പ​തു​ക്കെ അ​ടു​ക്ക​ള​യി​ലേ​ക്ക്. നോ​മ്പ് മു​റി​യാ​തെ വി​ശ​പ്പു​മാ​റ​ണം എ​ന്ന ആ​വ​ശ്യം അ​വ​ത​രി​പ്പി​ക്കും. ഉ​മ്മ ആ​രും കാ​ണാ​തെ എ​ന്തെ​ങ്കി​ലു​മൊ​ക്കെ ത​ന്ന് എ​ന്റെ വി​ശ​പ്പ​ട​ക്കും. ഒ​ന്നു​മ​റി​യാ​ത്ത പോ​ലെ വീ​ണ്ടും നോ​മ്പു​കാ​രി​യാ​യി തു​ട​രും. ...

വൈ​കീ​ട്ട് പ​ത്തി​രി​യും ഇ​റ​ച്ചി​യും ത​രി​ക്ക​ഞ്ഞി​യും ഈ​ത്ത​പ്പ​ഴ​വും ചാ​യ​യും ഐ​സ് ഇ​ട്ട നാ​ര​ങ്ങാ​വെ​ള്ള​വും എ​ല്ലാം ത​യാ​റാ​ക്കി ബാ​ങ്കി​നാ​യി കാ​ത്തി​രി​ക്കു​മ്പോ​ഴും എ​ന്റെ നോ​മ്പി​ന്റെ സ്ഥി​തി മ​റ്റാ​രും അ​റി​യു​ന്നി​ല്ല എ​ന്നാ​യി​രു​ന്നു ധാ​ര​ണ. ‘ഞ​ങ്ങ​ൾ​ക്കെ​ല്ലാ​ർ​ക്കും ഒ​രു നോ​മ്പ് പി​ടി​ച്ച കൂ​ലി​യാ​ണെ​ങ്കി​ൽ നി​ന​ക്ക് ര​ണ്ടു നോ​മ്പി​ന്റെ കൂ​ലി കി​ട്ടും’ എ​ന്നു പ​റ​ഞ്ഞു വാ​പ്പി​ച്ചി ചി​രി​ക്കും. രാ​വി​ലെ മു​ത​ൽ ഉ​ച്ച​വ​രെ ഒ​രു നോ​മ്പ്. ഉ​ച്ച മു​ത​ൽ വൈ​കു​ന്നേ​രം വ​രെ അ​ടു​ത്ത നോ​മ്പ്. ര​ണ്ടി​നും കൂ​ടി ര​ണ്ടു കൂ​ലി..

പ​ക്ഷേ, എ​ന്റെ പ​കു​തി നോ​മ്പി​ന്റെ ഈ ​പ​ര​മ​ര​ഹ​സ്യം വീ​ട്ടി​ലെ അ​ങ്ങാ​ടി​പ്പാ​ട്ടാ​ണെ​ന്ന് ഞാ​ൻ തി​രി​ച്ച​റി​യു​ന്ന​ത് വ​ള​രെ വൈ​കി മാ​ത്രം.

Tags:    
News Summary - Half-fasting in childhood

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.