ഇസ്കിയിൽ ലോറി മറിഞ്ഞതിനെ തുടർന്നുണ്ടായ തീപിടിത്തം അണക്കാൻ അഗ്നിശമനസേനയുടെ ശ്രമം
മസ്കത്ത്: ദാഖിലിയ ഗവർണറേറ്റിലെ ഇസ്കിയിൽ ലോറി മറിഞ്ഞ് തീപിടിച്ച സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റു. അപകട വിവരമറിഞ്ഞ് സിവൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ അഗ്നിശമന-ആംബുലൻസ് സംഘങ്ങൾ അതിവേഗം സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.
ലോറി നിയന്ത്രണം വിട്ട് മറിഞ്ഞതിനെ തുടർന്ന് തീപിടിത്തമുണ്ടാവുകയായിരുന്നെന്ന് അധികൃതർ പറഞ്ഞു. അടിയന്തര ഇടപെടലിലൂടെ തീ നിയന്ത്രണവിധേയമാക്കിയാതിനാൽ കൂടുതൽ വ്യാപനം തടയാനായി. സംഭവത്തിൽ പരിക്കേറ്റ ഒരാൾക്ക് സ്ഥലത്തുവെച്ച് തന്നെ പ്രാഥമിക ശുശ്രൂഷ നൽകി പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിന്റെ കാരണം സംബന്ധിച്ച് അന്വേഷണം തുടരുകയാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.