റി​യാ​സ് എം. ​ഹ​ക്കീം

പ്രവാസി മലയാളികൾക്ക് അഭിമാനമായി റിയാസ് എം. ഹക്കീം ബാങ്ക് ഓഫ് ന്യൂയോർക്കിന്റെ തലപ്പത്ത്

മസ്കത്ത്: മസ്കത്തിൽ പഠിച്ചു വളർന്ന റിയാസ് എം. ഹക്കീം പ്രവാസി മലയാളി സമൂഹത്തിന് അഭിമാനമേകി റിയാസ് എം. ഹക്കീം ന്യൂയോർക്കിലെ വൻകിട ധനകാര്യ സ്ഥാപനത്തിന്റെ തലപ്പത്ത്. ബാങ്ക് ഓഫ് ന്യൂയോർക്കിൽ സീനിയർ ഡയറക്ടറായാണ് നിയമനം. ബ്ലാക്ക്‌റോക്ക്, ഫെഡിലിറ്റി എന്നീ ലോകപ്രശസ്ത സ്ഥാപനങ്ങളുടെ ആസ്ഥാനങ്ങളിൽ പ്രവർത്തിച്ച ശേഷമാണ് പുതിയ ചുമതല ഏറ്റെടുക്കുന്നത്.

തന്റെ കരിയറിലുടനീളം ഇൻവെസ്റ്റ്‌മെന്റ് മാനേജ്മെന്റ്, പ്ലാറ്റ്‌ഫോം സ്ട്രാറ്റജി, ഡേറ്റ ആധാരമാക്കിയ മാർക്കറ്റിങ് തുടങ്ങിയ മേഖലകളിൽ റിയാസ് പ്രവർത്തിച്ചിട്ടുണ്ട്. സങ്കീർണമായ ധനകാര്യ ഇടപാടുകളും സേവനങ്ങളും എങ്ങനെ അവതരിപ്പിക്കപ്പെടുകയും വിതരണം ചെയ്യപ്പെടുകയും ചെയ്യുന്നു എന്നതുമായി ബന്ധപ്പെട്ട നിരവധി സംരംഭങ്ങളിൽ റിയാസിന്റെ പ്രവർത്തനങ്ങൾ അംഗീകരിക്കപ്പെട്ടിട്ടുണ്ട്.

മസ്കറ്റിലെ ഇന്ത്യൻ സ്കൂൾ അൽ ഗുബ്രയിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ റിയാസ്, ഐ.ഐ.ടി കാൺപൂരിൽ നിന്ന് എൻജിനീയറിങ് ബിരുദവും അമേരിക്കയിലെ വിർജീനിയ സർവകലാശാലയിലെ ഡാർഡൻ സ്കൂൾ ഓഫ് ബിസിനസിൽ നിന്ന് എം.ബി.എയും നേടി. മസ്കറ്റിലെ ജീവിതവും ഇന്ത്യൻ സ്കൂൾ ഗുബ്രയിലെ പഠനവുമാണ് തന്റെ ആഗോള കരിയറിന് അടിത്തറയായതെന്ന് റിയാസ് പറയുന്നു.

ഗാലയിലെ കെയർ 24 റിഹാബിലിറ്റേഷൻ സെന്ററിന്റെ സ്ഥാപകരായ ഡോ. വി.എം.എ ഹക്കീമിന്റെയും റസിയ ഹക്കീമിന്റെയും മകനാണ് റിയാസ്. റിയാസിന്റെ സഹോദരി ഡോ. ബെനസീർ ആഷിഖ് അബൂദബിയിൽ മെഡിക്കൽ സെന്ററുകളുടെ ശൃംഖല നടത്തിവരികയാണ്. 

Tags:    
News Summary - Riyas M. Hakeem heads Bank of New York, a source of pride for expatriate Malayalis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.