സാലിം സൈദ് അൽ ബാദി
മസ്കത്ത്: തൊഴിൽ പെർമിറ്റ് കാലാവധി കഴിഞ്ഞ വിദേശ തൊഴിലാളികൾക്ക് ഒമാനിൽനിന്ന് നാടുകളിലേക്കു മടങ്ങാൻ പ്രഖ്യാപിച്ച പദ്ധതിയുടെ കാലാവധി മാർച്ച് 31 വരെ നീട്ടിയതായും എല്ലാവരും ആനുകൂല്യം പ്രയോജനപ്പെടുത്തണമെന്നും തൊഴിൽ മന്ത്രാലയം ലേബർ വെൽഫെയർ വിഭാഗം ഡയറക്ടർ സാലിം സൈദ് അൽ ബാദി അറിയിച്ചു. എല്ലാ ഫൈനുകളും ഫീസുകളും ഒഴിവാക്കി നൽകുന്ന പദ്ധതി ഡിസംബർ 31 വരെയാണ് പ്രഖ്യാപിച്ചത്. പിന്നീടാണ് മൂന്നു മാസംകൂടി നീട്ടി നൽകുന്നത്. കോവിഡ് പശ്ചാത്തലത്തിൽ തൊഴിൽവിപണിയുടെ ക്രമീകരണം ലക്ഷ്യമിട്ട് സുപ്രീം കമ്മിറ്റിയുടെ നിർദേശപ്രകാരമാണ് തൊഴിലാളികളുടെ മടക്കത്തിനായുള്ള പദ്ധതിയുടെ കാലാവധി നീട്ടിനൽകിയത്.
57,748 വിദേശികളാണ് നാടുകളിലേക്കുള്ള മടക്കത്തിന് എക്സിറ്റ് പദ്ധതിയിൽ രജിസ്റ്റർ ചെയ്തത്. ഇതിൽ 12,378 പേർ ജന്മനാടുകളിലേക്ക് മടങ്ങുകയും ചെയ്തതായും അൽബാദി അറിയിച്ചു. സ്വകാര്യ മേഖലയിലെ തൊഴിൽ വിപണി ക്രമീകരിക്കാൻ മന്ത്രാലയം ശ്രമങ്ങൾ നടത്തിവരുകയാണെന്നും തൊഴിൽ നിയമങ്ങളും മന്ത്രിതല ഉത്തരവുകളും പാലിക്കുന്നുണ്ടോയെന്നറിയാൻ പരിശോധനകൾ നടത്തിവരുന്നുണ്ടെന്നും സൈദ് അൽ ബാദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.