മസ്കത്ത്: ഉപഭോക്തൃ സംരക്ഷണ വകുപ്പ് നടത്തിയ പരിശോധനയിൽ നോർത്ത് ശർഖിയ ഗവർണറേ റ്റിലെ ലേബർ റിക്രൂട്ട്മെൻറ് ഓഫിസ് അടപ്പിച്ചു. ഉപഭോക്തൃ നിയമങ്ങൾ ലംഘിച്ച് പ്രവർത്തനം നടത്തിയതിനെ തുടർന്ന് മുദൈബിയക്ക് അടുത്ത് സിനാവ് നഗരത്തിലെ ഒരു ലേബർ റിക്രൂട്ട്മെൻറ് ഓഫിസാണ് പൂട്ടിച്ചത്. ഉപഭോക്താക്കൾ നൽകിയ വാഗ്ദാനം സമബന്ധിതമായി പാലിക്കുന്നതിൽ വീഴ്ച വരുത്തുകയും സേവനം നൽകാതിരിക്കുകയും എന്നാൽ സേവനത്തിനായി ഇൗടാക്കിയ പണം തിരികെ നൽകാൻ വിസമ്മതിക്കുകയും ചെയ്തതിനെ തുടർന്നാണ് പ്രവർത്തനം അവസാനിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിച്ചതെന്ന് പബ്ലിക് അതോറിറ്റി ഫോർ കൺസ്യൂമർ പ്രൊട്ടക്ഷൻ (പി.എ.സി.പി) പുറത്തിറക്കിയ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. നിയമപരമായ ലംഘനങ്ങളിലും അവയുടെ അനന്തരഫലങ്ങളിലും അകപ്പെടാതിരിക്കാൻ ഉപഭോക്താക്കളുമായി ഇടപെടുമ്പോൾ സുതാര്യതയോടെയും വിശ്വാസ്യതയോടെയും ധാർമികമായി പ്രവർത്തിക്കാൻ തയാറാവണമെന്നും പി.എ.സി.പി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.