മസ്കത്ത്: ഔഖാഫ്-മതകാര്യ മന്ത്രാലയം സംഘടിപ്പിച്ച ഖുർആൻ മനഃപാഠ മത്സരത്തിന്റെ പ്രാഥമിക യോഗ്യതാ റൗണ്ടുകളുടെ സമാപനച്ചടങ്ങ് വ്യാഴാഴ്ച നടന്നു. വിവിധ പ്രായവിഭാഗങ്ങളിലായി ഏകദേശം 170 മത്സരാർഥികൾ പങ്കെടുത്തു.
ഖുർആൻ സ്കൂളുകൾക്ക് പിന്തുണ നൽകുക, ഖുർആനോടുള്ള കരുതലും ശ്രദ്ധയും വർധിപ്പിക്കുക, വഖ്ഫ് സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളും ഖുർആൻ സേവനത്തിലെ അവരുടെ സംഭാവനകളെയും പ്രോത്സാഹിപ്പിക്കുക എന്നിവയാണ് മത്സരത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.
പ്രാദേശികവും അന്താരാഷ്ട്രവുമായ ഖുർആൻ മത്സരങ്ങളിൽ പങ്കെടുക്കുന്നതിനായി മത്സരാർഥികളെ കൂടുതൽ സജ്ജരാക്കുന്നതിനും മത്സരം സഹായകരമാകുമെന്ന് മന്ത്രാലയം വ്യക്തമാക്കി. ദോഫാർ, ബുറൈമി, വടക്കൻ ശർഖിയ്യ, അൽ ദാഖിലിയ്യ, മസ്കത്ത് എന്നീ ഗവർണറേറ്റുകളിലായി അഞ്ച് കേന്ദ്രങ്ങളിലായാണ് മത്സരം സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.