മസ്കത്ത്-താഷ്‍കന്റ് നേരിട്ടുള്ള സർവീസുമായി ഒമാൻ എയർ

മ​സ്ക​റ്റ്: മ​സ്ക​ത്തി​ൽ​നി​ന്ന് ഉ​സ്‌​ബെ​ക്കി​സ്ഥാ​ന്റെ ത​ല​സ്ഥാ​ന​മാ​യ താ​ഷ്‍ന്റി​നെ ബ​ന്ധി​പ്പി​ക്കു​ന്ന നേ​രി​ട്ടു​ള്ള വി​മാ​ന സ​ർ​വീ​സ് ഈ ​വ​ർ​ഷം ജൂ​ണി​ൽ ആ​രം​ഭി​ക്കു​മെ​ന്ന് ഒ​മാ​ൻ എ​യ​ർ അ​റി​യി​ച്ചു.

ആ​ഴ്ച​യി​ൽ ര​ണ്ട് സ​ർ​വീ​സു​ക​ളാ​ണ് പു​തി​യ റൂ​ട്ടി​ൽ ന​ട​ത്തു​ക. ഒ​മാ​ൻ സു​ൽ​ത്താ​നേ​റ്റും മ​ധ്യേ​ഷ്യ​യും ത​മ്മി​ലു​ള്ള വ്യോ​മ​ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തോ​ടൊ​പ്പം യാ​ത്ര​ക്കാ​ർ​ക്ക് സൗ​ക​ര്യ​പ്ര​ദ​മാ​യ യാ​ത്രാ അ​വ​സ​ര​വും ഇ​തി​ലൂ​ടെ ല​ഭ്യ​മാ​കും. ക​ഴി​ഞ്ഞ ഡി​സം​ബ​ർ മു​ത​ൽ ഇ​തു​രെ എ​ട്ടു പു​തി​യ ല​ക്ഷ്യ സ്ഥാ​ന​ങ്ങ​ളാ​ണ് ഒ​മാ​ൻ എ​യ​ർ പ്ര​ഖ്യാ​പി​ച്ച​ത്. ഉ​സ്‌​ബെ​ക്കി​സ്ഥാ​നി​ലെ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ലൊ​ന്നാ​യ താ​ഷ്ക​ന്റ് ഉ​യ​ർ​ന്നു​വ​രു​ന്ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​ണ്.

പു​തി​യ സ​ർ​വീ​സ് ഒ​മാ​നി​ലേ​ക്കു​ള്ള വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ വ​ർ​ധി​പ്പി​ക്കു​ന്ന​തോ​ടൊ​പ്പം ഇ​രു​രാ​ജ്യ​ങ്ങ​ൾ ത​മ്മി​ലു​ള്ള വ്യാ​പാ​ര-​സാം​സ്കാ​രി​ക ബ​ന്ധ​ങ്ങ​ളും ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്നാ​ണു പ്ര​തീ​ക്ഷ. സി​ൽ​ക്ക് റോ​ഡി​ലെ ച​രി​ത്ര​പ​ര​മാ​യ സ്ഥാ​നം മൂ​ലം ഒ​മാ​നും ഉ​സ്‌​ബെ​ക്കി​സ്ഥാ​നും ദീ​ർ​ഘ​മാ​യ സാം​സ്കാ​രി​ക ബ​ന്ധം പ​ങ്കി​ടു​ന്ന രാ​ജ്യ​ങ്ങ​ളാ​ണെ​ന്നും യാ​ത്ര​ക്കാ​ർ​ക്ക് വ്യ​ത്യ​സ്ത​മാ​യ ര​ണ്ടു സം​സ്കാ​ര​ങ്ങ​ൾ അ​നു​ഭ​വി​ക്കാ​ൻ അ​വ​സ​രം ല​ഭി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - Oman Air launches direct Muscat-Tashkent service

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.