കനിവ് പദ്ധതിയിൽ നിർമിച്ച് നൽകിയ വീടിന്റെ താക്കോൽ ദാന ചടങ്ങിന്റെ ഉദ്ഘാടനം
ചാണ്ടി ഉമ്മൻ എം.എൽ.എ നിർവഹിക്കുന്നു
മസ്കത്ത്: ഉമ്മൻചാണ്ടി ഫൗണ്ടേഷൻ നിസ് വ ഒമാന്റെ നേതൃത്വത്തിൽ കനിവ് പദ്ധതിയുടെ ഭാഗമായി നിർമിച്ച വീടിന്റെ താക്കോൽ ദാനം കോട്ടയം പുതുപ്പള്ളിയിൽ നടന്ന ചടങ്ങിൽ നിയമസഭാംഗവും ഫൗണ്ടേഷൻ ചെയർമാനുമായ ചാണ്ടി ഉമ്മൻ എം.എൽ.എ നിർവഹിച്ചു.
പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ തോട്ടക്കാട് മാളിയേക്കൽ സുരേഷിന്റെ കുടുംബത്തിനാണ് കനിവ് പദ്ധതിയിൽ വീട് നൽകിയത്. ഫൗണ്ടേഷൻ പ്രതിനിധി എബി വടക്കേടം അധ്യക്ഷത വഹിച്ചു.
കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം സിനി മാത്യു, വാകത്താനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന കുന്നത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അഡ്വ. മനീഷ്, മിനി കൊണ്ടോടി, ഗ്രാമ പഞ്ചായത്ത് അംഗം വർഗീസ്, ഉമ്മൻചാണ്ടി ഫൗണ്ടേഷൻ നിസ് വ ഒമാൻ പ്രതിനിധികളായ ജെനു സാമുവേൽ, ദിനേശ് കൂത്തുപറമ്പ്, ബ്ലോക്ക് പ്രസിഡന്റ് ലിജിൻ സണ്ണി, ബോബൻ, യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി റോണി ചേലമറ്റം, മാത്യു കിഴക്കേടം എന്നിവർ സംസാരിച്ചു.
നിർമാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഫൗണ്ടേഷൻ നിസ്വ ഒമാൻ പ്രതിനിധികളായ ജമീലുദ്ദീൻ കൊട്ടാരക്കര, മുഹമ്മദ് അർസാക്ക് എടപ്പാൾ, ഷാജി ചെണ്ടയാട്, ഷൗക്കത്തലി വയനാട് എന്നിവരെ യോഗം അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.