മസ്കത്ത്: ഉപഭോക്താക്കൾക്ക് കുറഞ്ഞ ചെലവിൽ നാട്ടിലേക്ക് പണമയക്കാൻ സഹായിക്കുന്ന പദ്ധതിയുമായി ഒമാനിലെ പ്രമുഖ പണമിടപാട് സ്ഥാപനമായ പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ച്. ഒരു റിയാലിന് ഇന്ത്യ, ബംഗ്ലാദേശ്, ഫിലിപ്പീൻസ് എന്നിവിടങ്ങളിലേക്ക് പണം അയക്കാൻ കഴിയുന്ന സേവനമാണ് ഒരുക്കിയിരിക്കുന്നത്. അതേസമയം, അയക്കുന്ന തുകയുടെ അടിസ്ഥാനത്തിൽ ഇവയിൽ ചെറിയ വ്യത്യാസം ഉണ്ടാകുമെന്ന് മാനേജ്മെന്റ് ഭാരവാഹികൾ പറഞ്ഞു.
ഇന്ത്യ, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിലേക്ക് 250 റിയാൽ വരെയുള്ള കൈമാറ്റങ്ങൾക്ക് ഒരു റിയാലും 250ന് മുകളിലുള്ള തുകകൾക്ക് ഒന്നര റിയാലുമാണ് ഈടാക്കുക. ബംഗ്ലാദേശിലേക്ക് 250 റിയാൽ വരെയുള്ള കൈമാറ്റങ്ങൾക്ക് ഒരു റിയാലും ഇതിന് മുകളിലുള്ള തുകക്ക് രണ്ടു റിയാലുമാണ് നൽകേണ്ടത്.
ഈ നിരക്കുകൾ ബാങ്ക് പണമയക്കലിനു മാത്രമായിരിക്കും ബാധകം. എല്ലാവർക്കും താങ്ങാവുന്ന രീതിയിൽ പണമയക്കാൻ സഹായിക്കുന്നതിനാണ് ഈ ഓഫർ ഒരുക്കിയിരിക്കുന്നതെന്ന് മാനേജ്മെന്റ് ഭാരവാഹികൾ പറഞ്ഞു. ഉപഭോക്തൃ സംതൃപ്തിയും അവരോടുള്ള പ്രതിബദ്ധതയുടെയും ഭാഗമാണ് പുതിയ സംരംഭം ഒരുക്കിയിരിക്കുന്നതെന്ന് പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ച് ജനറൽ മാനേജർ സുപിൻ ജെയിംസ് പറഞ്ഞു. അയക്കുന്നവർക്കും സ്വീകർത്താക്കൾക്കും ഒരുപോലെ സാമ്പത്തിക നേട്ടങ്ങൾ ഇത് നൽകുമെന്നും അദ്ദേഹം പറഞ്ഞു.
വേഗം, താങ്ങാനാവുന്ന വില, സുരക്ഷ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഇന്ത്യ, ബംഗ്ലാദേശ്, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽനിന്നുള്ള വ്യക്തികളെ ശാക്തീകരിക്കുന്നതിനും അവരുടെ പ്രിയപ്പെട്ടവരെ പിന്തുണക്കുന്നതിനുമാണ് ഇത്തരം ഒരു സേവനം ഒരുക്കിയിരിക്കുന്നത്. ഉപഭോക്താക്കൾക്ക് തടസ്സമില്ലാതെ മികച്ച സേവനങ്ങൾ നൽകുന്നതിനായി രാജ്യത്തുടനീളമായി 28 ശാഖകളുടെ വിപുലമായ ശൃംഖലയാണ് പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ചിനുള്ളത്.
ഇതിനു പുറമെ നൂതന ഡിജിറ്റൽ സൊലൂഷനുകളുടെ ഒരു നിരയും ഒരുക്കിയിട്ടുണ്ട്. പണം അയക്കൽ, കറൻസി കൈമാറ്റം, സ്വർണം വാങ്ങൽ തുടങ്ങിയവക്കായി ഉപഭോക്താക്കൾക്ക് ഇത്തരം സേവനങ്ങൾ പ്രയോജനപ്പെടുത്താം. പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ചിന്റെ ആപ് ഉപയോഗിച്ചും പണം അയക്കാവുന്നതാണെന്നും മാനേജ്മെന്റ് ഭാരവാഹികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.