പാലക്കാട് സ്നേഹക്കൂട്ടായ്മയുടെ ആസ്ഥാന കേന്ദ്രം ഡോ. കെ. സനാതനൻ ഉദ്ഘാടനം ചെയ്യുന്നു
സലാല: പാലക്കാട് സ്നേഹക്കൂട്ടായ്മയുടെ (പി.എസ്.കെ) ആസ്ഥാന കേന്ദ്രം ഉദ്ഘാടനം ചെയ്തു. സലാല പബ്ലിക് പാർക്കിന് സമീപമുള്ള മീറ്റിങ് ഹാൾ കോൺസുലാർ ഏജന്റ് ഡോ. കെ.സനാതനനാണ് ഉദ്ഘാടനം നിർവഹിച്ചത്. പി.എസ്.കെ പ്രസിഡന്റ് നസീബ് വല്ലപ്പുഴ അധ്യക്ഷതവഹിച്ചു. പാലക്കാട് നിവാസികൾക്ക് ഒത്തുചേരാനും സംവദിക്കാനും ഈ കേന്ദ്രം ഉപയോഗപ്പെടുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ഇന്ത്യൻ സ്കൂൾ സലാല മുൻ പ്രസിഡന്റ് ഡോ. അബൂബക്കർ സിദ്ദീഖ്, മാധ്യമ പ്രവർത്തകൻ കെ.എ സലാഹുദ്ദീൻ, ഇന്ത്യൻ സ്കൂൾ വൈസ് പ്രിൻസിപ്പൽ മമ്മിക്കുട്ടി, സഫിയ മനാഫ്, അച്ചുതൻ പടിഞ്ഞാറങ്ങാടി, റസാഖ് ചാലിശ്ശേരി എന്നിവർ സംസാരിച്ചു. അതിഥികൾക്കുള്ള ഷമീർ മാനുക്കാസ് സമ്മാനിച്ചു.പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് പ്രാർഥനയർപ്പിച്ചാണ് പരിപാടി ആരംഭിച്ചത്. പി.എസ്.കെ സെക്രട്ടറി നിയാസ് സ്വാഗതവും വിജയൻ നന്ദിയും പറഞ്ഞു. ഷറഫുദ്ദീൻ, അലി ചാലിശ്ശേരി, അസ്കർ, വിജയ ക്രഷ്ണൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.