കമ്പനികൾ തൊഴിലാളികൾക്ക്​ ക്വാറ​ൈൻറൻ സൗകര്യം ഏർപ്പെടുത്തണം

മസ്​കത്ത്​: കോവിഡ്​ പ്രതിരോധത്തി​​െൻറ ഭാഗമായി സ്വകാര്യ കമ്പനികൾക്കായി കൂടുതൽ ആരോഗ്യ മാർഗ നിർദേശങ്ങൾ മാനവ വിഭവശേഷി മന്ത്രാലയം പുറത്തുവിട്ടു. നിർദേശങ്ങൾ ലംഘിക്കുന്ന കമ്പനികൾക്കെതിരെ നൂറ്​ മുതൽ അഞ്ഞൂറ്​ റിയാൽ വരെ പിഴ ചുമത്തുമെന്നും ഞായറാഴ്​ച പ്രസിദ്ധീകരിച്ച മന്ത്രിതല ഉത്തരവിൽ പറയുന്നു. പിഴ ചുമത്തുന്നതിന്​ ഒപ്പം ആരോഗ്യ മന്ത്രാലയത്തി​​െൻറ പകർച്ചവ്യാധി പഠന സംഘം നിർദേശിച്ചാൽ സ്വകാര്യ സ്​ഥാപനം അടപ്പിക്കാനും അധികാരമുണ്ടായിരിക്കുമെന്ന്​ മന്ത്രാലയം ഉത്തരവിൽ അറിയിച്ചു.
കമ്പനികൾ തൊഴിലാളികളുടെ ഒാരോ താമസ സ്​ഥലങ്ങളിലും ക്വാറ​ൈൻറൻ സൗകര്യമേർപ്പെടുത്തണമെന്നതാണ്​ നിർദേശങ്ങളിൽ പ്രധാനപ്പെട്ടത്​. ഇതിന്​ സൗകര്യമില്ലാത്ത കമ്പനികൾ ക്വാറ​ൈൻറൻ സൗകര്യമൊരുക്കുന്ന സ്​ഥാപനങ്ങളുമായി കരാറിൽ ഏർപ്പെടണം. ​കോവിഡ്​ സംശയിക്കപ്പെടുന്ന രോഗികൾ മറ്റുള്ള തൊഴിലാളികളുമായി കൂടി കലരുന്നില്ലെന്ന്​ ഉറപ്പാക്കുകന്നതിനായി സെക്യൂരിറ്റി സംവിധാനത്തോടെയുള്ളതാകണം െഎസോലേഷൻ സംവിധാനങ്ങളെന്നും നിർദേശത്തിൽ പറയുന്നു. ഇത്​ ലംഘിക്കുന്ന സ്​ഥാപനങ്ങൾക്കെതിരെ 500 റിയാൽ പിഴ ചുമത്തും.
ജോലി സ്​ഥലത്തേക്ക്​ കൊണ്ടുപോകുന്ന വാഹനത്തിൽ ഒാരോ തൊഴിലാളികൾക്കിടയിൽ ഒരു സീറ്റ്​ വീതം ഒഴിച്ചിടണം. മുന്നൂറ്​ റിയാലാണ്​ ഇത്​ ലംഘിച്ചാൽ പിഴ. താമസ സ്​ഥലങ്ങളിൽ ജീവനക്കാരെ വിവിധ ഗ്രൂപ്പുകളായി തിരിക്കണം. ഒാരോ ഗ്രൂപ്പുകൾക്കും ഉറങ്ങാനുള്ള സൗകര്യങ്ങളും ടോയ്​ലെറ്റ്​ സൗകര്യങ്ങളും ഉണ്ടായിരിക്കണം. ഇത്​ ലംഘിക്കുന്ന പക്ഷം മുന്നൂറ്​ റിയാലാണ്​ പിഴ ചുമത്തുക. ഭക്ഷണഹാളിലും വിവിധ ഗ്രൂപ്പുകൾ കൂടികലരാൻ പാടില്ല. ഇങ്ങനെയുണ്ടാകുന്ന പക്ഷം സമാനമായ പിഴ ചുമത്തും. മാനവവിഭവശേഷി മന്ത്രാലയം നിർദേശിച്ചതിലുമധികം തൊഴിലാളികൾ ഒരു മുറിയിൽ ഉണ്ടാകാൻ പാടില്ല. ഇൗ നിർദേശം ലംഘിച്ചാൽ നൂറ്​ റിയാൽ പിഴ ചുമത്തുമെന്നും ഉത്തരവിൽ പറയുന്നു.
Tags:    
News Summary - private firms should ensure quarentine facility

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.