സലാല: മീഡിയവണ്ണിെൻറ പ്രവാസോത്സവം നാളെ സലാലയിൽ അരങ്ങേറും. രാത്രി 7.30ന് ഇത്തീനിലാണ് പരിപാടി. പ്രവാസോത്സവത്തിൽ പങ്കെടുക്കുന്നതിനായി കലാകാരന്മാർ എത്തിതുടങ്ങി. ഷോയുടെ സംവിധായകൻ ജ്യോതി വെള്ളല്ലൂരും കോഒാഡിനേറ്റർ നൗഷാദും കഴിഞ്ഞദിവസം എത്തി. കണ്ണൂർ ഷരീഫ്, സുരഭി ലക്ഷ്മി, വിനോദ് കോവൂർ, ശ്രേയ, സലീഷ് എന്നിവർ ഇന്നു രാവിലെ എത്തും. വിധു പ്രതാപ് വൈകീട്ടാകും എത്തുക. സാധാരണ ഗാനമേളയിൽനിന്ന് വ്യത്യസ്തമായാണ് ഷോ ഒരുക്കിയിരിക്കുന്നതെന്നും പ്രവാസിയുടെ ഗൃഹാതുര ഓർമകളിലൂടെയുള്ള യാത്രയായിരിക്കും പരിപാടിയെന്നും സംവിധായകൻ ജ്യോതി വെള്ളല്ലൂർ പറഞ്ഞു. പരിപാടിയിലേക്കുള്ള പ്രവേശനം തീർത്തും സൗജന്യമാണ്. പതിനായിരങ്ങളെ ഉൾക്കൊള്ളാനാകുംവിധം വിശാലമായ മൈതാനിയിലാണ് പരിപാടി ഒരുക്കിയിരിക്കുന്നതെന്ന് ഡെപ്യൂട്ടി സി.ഇ.ഒ എം. സാജിദ് പറഞ്ഞു. ഓപൺ സ്റ്റേജിെൻറയും മറ്റും ജോലികൾ അവസാന ഘട്ടത്തിലാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.