Posted On
date_range Updated On
date_range പ്രവാസി വെൽഫെയർ ഓണപ്പാട്ട് മത്സരം സീസൺ -2: സമാപന സംഗമം എട്ടിന്
മസ്കത്ത്: പ്രവാസി വെൽഫെയർ ഒമാൻ കലാ സാംസ്കാരിക വിഭാഗം സംഘടിപ്പിക്കുന്ന ഓണപ്പാട്ട് മത്സരം സീസൺ -2 പ്രാഥമിക റൗണ്ട് സമാപിച്ചു. ഒമാനിലെ വിവിധ ഭാഗങ്ങളിലുള്ള മലയാളി ഗായകർ മാറ്റുരച്ച മത്സരത്തിൽ 12 പേർ ഫൈനൽ റൗണ്ടിൽ പ്രവേശിച്ചു. അശ്വതി വൈശാഖ്, അശ്വിനി സജിൻ, ബൈജു സ്വർഗചിത്ര, ദീപ്തി അജിത്, മുരളി വെങ്കിട്ടരാമൻ, വിനോദ് കുമാരൻകുട്ടി, മർവ ഫസൽ, എം.ജെ. ജോസ് കാവാലം, നീന ഷിബിൻ ജോസഫ്, ശരവണൻ മണി, ജിതിൻ നഖൽ, ശ്രീജൻ വടകര എന്നിവരാണ് ഫൈനൽ റൗണ്ടിൽ എത്തിയത്. സമാപന സംഗമം വെള്ളിയാഴ്ച നടക്കും. സമാപന സംഗമത്തിൽ സംഗീതസന്ധ്യയും സമ്മാനദാനവും നടക്കുമെന്ന് പ്രവാസി വെൽഫെയർ ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.