മസ്കത്ത്: പ്രവാസികൾക്ക് ഇനി ഇന്ത്യൻ മ്യൂച്വൽ ഫണ്ടുകളിൽ എളുപ്പത്തിൽ നിക്ഷേപം നടത്താം. ഖുറം ബിസിനസ് ഗ്രൂപ്പിെൻറയും ജിയോജിത് സെക്യൂരിറ്റീസിെൻറയും സംയുക്ത സംരംഭമായ ക്യു.ബി.ജി ജിയോജിത് നാഷനൽ സ്റ്റോക് എക്സ്ചേഞ്ചുമായി ചേർന്ന് ആരംഭിച്ച ഒാൺലൈൻ മ്യൂച്വൽഫണ്ട് ഇൻവെസ്റ്റ്മെൻറ് പ്ലാറ്റ്ഫോമാണ് ഇതിനായി അവസരമൊരുക്കുന്നത്. എൻ.എം.എഫ് രണ്ട് എന്നുപേരിട്ടിരിക്കുന്ന സംവിധാനം മസ്കത്തിൽ ഇന്നലെ നടന്ന ചടങ്ങിൽ അവതരിപ്പിച്ചു.
ഫോറിൻ പോർട്ട്ഫോളിയോ ഇൻവെസ്റ്റ്മെൻറ് സംവിധാനം വഴി പ്രവാസികൾക്കും മറ്റു രാജ്യക്കാർക്കും ഇന്ത്യൻ ഒാഹരി വിപണിയിലെ നിക്ഷേപാവസരങ്ങളിൽ പങ്കാളികളാകാനുള്ള അവസരമാണ് ഇതുവഴി ലഭിക്കുന്നതെന്ന് ക്യു.ബി.ജി ജിയോജിത് സെക്യൂരിറ്റീസ് എൽ.എൽ.സി കൺട്രി ഹെഡ് സുശാന്ത് സുകുമാരൻ പറഞ്ഞു.
പാൻ കാർഡും കെ.വൈ.സി രേഖകളും ഉപയോഗിച്ച് ഒറ്റത്തവണ രജിസ്ട്രേഷനിലൂടെ ഒാൺലൈൻ പ്ലാറ്റ്ഫോമിൽ അംഗമാകാം. നിക്ഷേപകരുടെ തിരിച്ചറിയൽ നമ്പർ ലഭിച്ചാൽ വെബ് അധിഷ്ഠിതമായും മൊബൈൽ ആപ്ലിക്കേഷൻ മുഖേനയും നിക്ഷേപകർക്ക് മ്യൂച്വൽ ഫണ്ടുകൾ വാങ്ങുന്നതിനും വിൽപന നടത്തുന്നതിനും കഴിയും.
ഒറ്റ ഇടപാടിൽ ഒന്നിലധികം ഒാർഡറുകൾ നൽകാനും അഞ്ച് ബാങ്ക് അക്കൗണ്ടുകൾ വരെ ഇതിൽ ലിങ്ക് ചെയ്യാനും സാധിക്കുമെന്ന് സുശാന്ത് പറഞ്ഞു. നിക്ഷേപം സംബന്ധിച്ച വിദഗ്ധ മാർഗ നിർദേശങ്ങളും ഉപഭോക്താക്കൾക്കായി ലഭ്യമാക്കുമെന്ന് സുശാന്ത് പറഞ്ഞു. ക്യു.ബി.ജി ജിയോജിത് ചെയർമാൻ ശൈഖ് അബ്ദുൽ അസീസ് അൽ ഹൊസ്നി, നാഷനൽ സെക്യൂരിറ്റീസ് കമ്പനി ഡയറക്ടർ പിയൂഷ് കാന്ത് എന്നിവരും ചടങ്ങിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.