മസ്കത്ത്: ഖസബിൽ കടൽവഴിയുള്ള മദ്യക്കടത്ത് പിടികൂടി. കോസ്റ്റ് ഗാർഡ് പിടികൂടിയ ബോട്ടിൽ നിന്ന് 3600 കുപ്പി മദ്യം പിടിച്ചെടുത്തതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. ബോട്ടിലുണ്ടായിരുന്ന രണ്ട് ഏഷ്യക്കാരെ അറസ്റ്റ് ചെയ്തു. ബോട്ട് മുസന്ദം കോസ്റ്റ്ഗാർഡ് പൊലീസ് സ്റ്റേഷനിലേക്ക് അടുപ്പിച്ചിട്ടുണ്ട്. പിടിയിലായവരെ മുസന്ദം കസ്റ്റംസിന് കൈമാറുകയും ചെയ്തു. മത്സ്യബന്ധനത്തിനിടെ ബോട്ട് തകരാറിലായ സ്വദേശിയെ ദിബ്ബയിലെ കോസ്റ്റ്ഗാർഡ് രക്ഷപ്പെടുത്തിയതായി ആർ.ഒ.പി അറിയിച്ചു. ബുധനാഴ്ച രാവിലെ ദോഫാർ തീരത്ത് ഖത്ത് കടത്തുന്നതിനുള്ള ശ്രമവും പിടികൂടിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് അറബ് വംശജരെ പിടികൂടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.