മസ്കത്ത്: ഒപെക് അംഗ രാജ്യങ്ങളും അല്ലാത്തവരും എണ്ണ ഉല്‍പാദനം കുറക്കണമെന്ന നിലപാട് ആവര്‍ത്തിക്കുന്നതായി ഒമാന്‍. എണ്ണവില കുത്തനെ ഇടിഞ്ഞ സാഹചര്യത്തില്‍ വില മെച്ചപ്പെടുത്താനും വിപണിയില്‍ സ്ഥിരതയുണ്ടാവാനും ഉല്‍പാദനം കുറക്കല്‍ അനിവാര്യമാണെന്ന് ഒമാന്‍ കരുതുന്നതായി എണ്ണപ്രകൃതിവാതക മന്ത്രാലയം അണ്ടര്‍ സെക്രട്ടറി സാലിം അല്‍ ഒൗഫി മസ്കത്തില്‍ പറഞ്ഞു.
എണ്ണ ഉല്‍പാദനം അഞ്ച് മുതല്‍ പത്ത് ശതമാനം വരെ കുറക്കാന്‍ ഒമാന്‍ തയാറാണെന്ന് ഈ വര്‍ഷം ആദ്യം എണ്ണ ഉല്‍പാദന രാഷ്ട്രങ്ങളെ അറിയിച്ചിരുന്നു. എല്ലാ ഉല്‍പാദക രാജ്യങ്ങളും മുന്നോട്ട് വന്നാല്‍ മാത്രമായിരിക്കും ഇത് നടപ്പില്‍ വരുത്തുകയെന്നതാണ് ഒമാന്‍െറ നിലപാട്. വില മെച്ചപ്പെടുത്താന്‍ ഉല്‍പാദനം പത്ത് ശതമാനം വരെ കുറക്കാന്‍ ഒമാന്‍ ഒരുക്കമാണെന്ന് അല്‍ ഒൗഫി അറിയിച്ചു. ഇപ്പോഴും അതില്‍ ഉറച്ചു നില്‍ക്കുന്നു. എന്നാല്‍, ഒമാന്‍ ഒറ്റക്ക് ഇത് നടപ്പാക്കിയത് കൊണ്ട് പ്രയോജനമുണ്ടാവില്ല.
ഒപെക് അംഗ രാജ്യങ്ങളും അല്ലാത്ത എണ്ണ ഉല്‍പാദക രാജ്യങ്ങളും ഒറ്റക്കെട്ടായാണ് ഈ തീരുമാനമെടുക്കേണ്ടതെന്ന് ഒൗഫി പറഞ്ഞു. കഴിഞ്ഞമാസം അവസാനം അല്‍ജീരിയയില്‍ നടന്ന സമ്മേളനത്തില്‍ എണ്ണ ഉല്‍പാദനം കുറക്കാന്‍ ഒപെക് അംഗ രാജ്യങ്ങള്‍ സമ്മതിച്ചിരുന്നു.
2008ന് ശേഷം ആദ്യമായാണ് ഒപെക് എണ്ണ ഉല്‍പാദനം കുറക്കുന്നത്. ഇത് വിപണിയില്‍ എണ്ണവില വര്‍ധിക്കാന്‍ കാരണമായിരുന്നു. ഇതോടെ ഒമാന്‍ അസംസ്കൃത എണ്ണയുടെ വില ദുബൈ മര്‍ക്കന്‍ൈറല്‍ എക്സ്ചേഞ്ച് മാര്‍ക്കറ്റില്‍ കഴിഞ്ഞ ആഴ്ച ബാരലിന് 50 ഡോളറിലത്തെിയിരുന്നു. ബാരലിന് ഏഴുഡോളറിന്‍െറ വരെ വര്‍ധനയാണ് ഉണ്ടായത്. കഴിഞ്ഞ ഒരുവര്‍ഷത്തെ എറ്റവും ഉയര്‍ന്ന എണ്ണ വിലയാണിത്. ഉല്‍പാദനം കുറക്കുന്നതിനൊപ്പം പെട്രോളിയം ഉല്‍പാദന മേഖലകളില്‍ പുതിയ നടപടികള്‍ ആവശ്യമായി വരും. ഉല്‍പാദന ചെലവ് കുറക്കല്‍ ഇതില്‍ പ്രധാനപ്പെട്ടതാണ്. അടുത്ത വര്‍ഷം പെട്രോളിയം മേഖലയിലെ പദ്ധതികളുടെ ചെലവ് കുറക്കേണ്ടത് അത്യാവശ്യമാണെന്ന് അല്‍ ഒൗഫി പറഞ്ഞു. ഏതൊക്കെ മേഖലയില്‍ ചെലവ് കുറക്കാന്‍ കഴിയും എന്നത് സംബന്ധമായ സൂചനകള്‍ ഇപ്പോള്‍ നല്‍കാന്‍ കഴിയില്ല. ചെലവു ചുരുക്കലുമായി ബന്ധപ്പെട്ട് കമ്പനികള്‍ക്ക് അവയുടെ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാവുന്നതാണ്. കമ്പനികള്‍ അവയുടെ ചെലവുകള്‍ എത്രമാത്രം കുറക്കാന്‍ കഴിയുമോ അത്രയും നടപ്പാക്കേണ്ടി വരും.
എന്നാല്‍, ഉല്‍പാദന നിലവാരം, സ്വദേശി തൊഴില്‍ അവസരം എന്നിവയില്‍ വിട്ടുവീഴ്ചകള്‍ പാടില്ളെന്നും അണ്ടര്‍ സെക്രട്ടറി പറഞ്ഞു.
ജീവനക്കാരെ പിരിച്ചുവിട്ട് കൊണ്ടും മറ്റുമുള്ള ചെലവു ചുരുക്കലുകള്‍ നടപ്പാക്കാന്‍ കഴിയില്ളെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.