വിമാന യാത്രക്കു മുമ്പ് പി.സി.ആർ ആവശ്യമില്ല; നിർദേശം പ്രാബല്യത്തിൽ വന്നുമസ്കത്ത്: ഒമാനിലേക്ക് വിമാന മാർഗം വരുന്നവർ യാത്രക്ക് മുമ്പ് പി.സി.ആർ പരിശോധനക്ക് വിധേയമാകേണ്ടതില്ലെന്ന സുപ്രീംകമ്മിറ്റി നിർദേശം പ്രാബല്യത്തിൽ വന്നു. എയർ ഇന്ത്യ എക്സ്പ്രസ് ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തുവിട്ടു.
യാത്രക്കാരുടെ വിവരങ്ങളുടെ ഒാൺലൈൻ രജിസ്ട്രേഷൻ, തറാസുദ് പ്ലസ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൽ, ആരോഗ്യ ഇൻഷുറൻസ് എന്നീ കാര്യങ്ങൾ യാത്രക്ക് മുമ്പ് ഉറപ്പുവരുത്തണമെന്ന് എയർ ഇന്ത്യ എക്സ്പ്രസിെൻറ ഏറ്റവും പുതിയ അറിയിപ്പിൽ പറയുന്നു. എയർ ഇന്ത്യ എക്സ്പ്രസിന് പുറമെ സലാം എയറിലും പി.സി.ആർ പരിശോധന സർട്ടിഫിക്കറ്റ് ആവശ്യമില്ല. എന്നാൽ, ഒമാൻ എയറിൽ പി.സി.ആർ പരിശോധന ഫലം നൽകിയാൽ മാത്രമേ യാത്ര അനുവദിക്കുകയുള്ളൂ. ഫ്ലൈ ദുബൈ, എയർ അറേബ്യ കണക്ഷൻ വിമാനങ്ങൾ വഴി വരുന്ന യാത്രക്കാർക്കും പി.സി.ആർ പരിശോധന സംബന്ധിച്ച് അതത് വിമാന കമ്പനികൾ നിബന്ധനകൾ ഏർപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.