പത്തനംതിട്ട സ്വദേശി ഒമാനിൽ തൂങ്ങി മരിച്ചു

മസ്​കത്ത്​: പത്തനംതിട്ട സ്വദേശിയെ ഒമാനിലെ നിസ്​വയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോന്നി പയ്യാനമൺ സ്വദേശി പ്രശാന്ത്​ തമ്പിയാണ്​ (33) മരിച്ചത്​. ജെ.സി.ബി ഒാപറേറ്ററായിരുന്നു.

ഇബ്രയിൽ ജോലി ചെയ്​തിരുന്ന പ്രശാന്ത്​ ഒന്നര മാസം മുമ്പാണ്​ നിസ്​വയിലേക്ക്​ വന്നത്​. വെള്ളിയാഴ്​ച രാത്രി പന്ത്രണ്ടരയോടെ ഫേസ്​ബുക്കിൽ മരിക്കാൻ പോവുകയാണെന്ന പോസ്​റ്റ്​ ഇട്ട ശേഷം ജെ.സി.ബിയുടെ കൈ ഉയർത്തി അതിൽ തൂങ്ങുകയായിരുന്നു. അവിവാഹിതനാണ്​.

നിസ്​വ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നാട്ടിലേക്ക്​ കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങൾ നടന്നു വരുകയാണ്​.

Tags:    
News Summary - Pathanamthitta Native in suicide in onam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.