ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ബ്ബാ​സ് അ​റാ​ഗ്ചി ഒ​മാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ബ​ദ​്ർ അ​ൽ ബു​സൈ​ദി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച​ക്കെ​ത്തി​യ​പ്പോ​ൾ

ഇ​റാ​ൻ-അ​മേ​രി​ക്ക ച​ർ​ച്ച; മ​സ്ക​ത്തി​ൽ ആ​കാം​ക്ഷ​യു​ടെ നി​മി​ഷ​ങ്ങ​ൾ

മ​സ്ക​ത്ത്: ഇ​റാ​ന്റെ ആ​ണ​വ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​റാ​നും അ​മേ​രി​ക്ക​യും ത​മ്മി​ൽ ന​ട​ന്ന പ​രോ​ക്ഷ ച​ർ​ച്ച​ക​ൾ​ക്ക് വെ​ള്ളി​യാ​ഴ്ച മ​ധ്യ​സ്ഥ​ത വ​ഹി​ച്ച​തോ​ടെ മ​സ്ക​ത്തി​ൽ ആ​കാം​ക്ഷ​യു​ടെ നി​മി​ഷ​ങ്ങ​ൾ. മേ​ഖ​ല​യി​ലെ സം​ഘ​ർ​ഷ സാ​ഹ​ച​ര്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഏ​റെ നി​ർ​ണാ​യ​ക​മാ​ണ് ഇ​റാ​ൻ-​അ​മേ​രി​ക്ക ച​ർ​ച്ച. വെ​ള്ളി​യാ​ഴ്ച ഇ​രു​രാ​ജ്യ​ങ്ങ​ളു​ടെ​യും പ്ര​തി​നി​ധി​ക​ൾ ഒ​മാ​ൻ വി​ദേ​ശ കാ​ര്യ​മ​ന്ത്രി സ​യ്യി​ദ് ബ​ദ്ർ ബി​ൻ ഹ​മ​ദ് അ​ൽ ബു​സൈ​ദി​യു​മാ​യി പ്ര​ത്യേ​കം കൂ​ടി​ക്കാ​ഴ്ച​ക​ൾ ന​ട​ത്തു​ന്ന​തി​നാ​യി വേ​റി​ട്ട വാ​ഹ​ന​വ്യൂ​ഹ​ങ്ങ​ളി​ലാ​യാ​ണ് എ​ത്തി​യ​ത്.

യു.​എ​സ് പ്ര​തി​നി​ധി​ക​ളാ​യ സ്റ്റീ​വ് വി​റ്റ്‌​കോ​ഫ്, ജ​രെ​ഡ് കു​ഷ്ന​ർ എ​ന്നി​വ​ർ ഒ​മാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ബ​ദ​്ർ അ​ൽ ബു​സൈ​ദി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച​ക്കെ​ത്തി​യ​പ്പോ​ൾ

മ​സ്ക​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന​ടു​ത്തു​ള്ള പാ​ല​സി​ൽ ഇ​റാ​ൻ പ്ര​തി​നി​ധി​ക​ൾ എ​ത്തി​യ​താ​യി വാ​ർ​ത്ത ഏ​ജ​ൻ​സി​യാ​യ അ​സോ​സി​യേ​റ്റ​ഡ് പ്ര​സ് സ്ഥി​രീ​ക​രി​ച്ചു.പി​ന്നീ​ട് അ​വ​ർ താ​മ​സി​ക്കു​ന്ന ഹോ​ട്ട​ലി​ലേ​ക്ക് മ​ട​ങ്ങി. ഒ​മാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ബ​ദ​്ർ അ​ൽ ബു​സൈ​ദി​യു​മാ​യി ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ബ്ബാ​സ് അ​രാ​ഗ്ചി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​താ​യി പി​ന്നാ​ലെ, ഇ​റാ​​ൻ വാ​ർ​ത്താ ഏ​ജ​ൻ​സി അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ഇ​റാ​ൻ പ്ര​തി​നി​ധി​ക​ളു​ടെ വാ​ഹ​ന​വ്യൂ​ഹം മ​ട​ങ്ങി​യ​തി​ന് ശേ​ഷ​മാ​ണ് അ​മേ​രി​ക്ക​ൻ പ​താ​ക​യു​ള്ള എ​സ്‌.​യു.​വി ഉ​ൾ​പ്പെ​ടു​ന്ന മ​റ്റൊ​രു വാ​ഹ​ന​വ്യൂ​ഹം പാ​ല​സി​ലേ​ക്ക് പ്ര​വേ​ശി​ച്ച​ത്.യു.​എ​സ് പ്ര​സി​ഡ​ന്റ് ഡൊ​ണ​ൾ​ഡ് ട്രം​പി​ന്റെ മ​ധ്യേ​ഷ്യ​ൻ പ്ര​ത്യേ​ക പ്ര​തി​നി​ധി സ്റ്റീ​വ് വി​റ്റ്‌​കോ​ഫ്, ഗ​സ്സ​യി​ലെ വെ​ടി​നി​ർ​ത്ത​ലി​ന് മ​ധ്യ​സ്ഥ​ത വ​ഹി​ച്ച ട്രം​പി​ന്റെ മ​രു​മ​ക​ൻ ജ​രെ​ഡ് കു​ഷ്ന​ർ എ​ന്നി​വ​രാ​ണ് വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. ഏ​ക​ദേ​ശം ഒ​ന്ന​ര മ​ണി​ക്കൂ​ർ നീ​ണ്ടു​നി​ന്ന കൂ​ടി​ക്കാ​ഴ്ച​ക്കു​ശേ​ഷം അ​വ​ർ മ​ട​ങ്ങി.

ഇ​രു​ക​ക്ഷി​ക​ളു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​ക്കു​ശേ​ഷം ഒ​മാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ഔ​ദ്യോ​ഗി​ക പ്ര​സ്താ​വ​ന പു​റ​ത്തി​റ​ക്കി. ഒ​മാ​ൻ വി​ദേ​ശ കാ​ര്യ മ​ന്ത്രി ബ​ദ​ർ അ​ൽ ബു​സൈ​ദി ആ​ദ്യം അ​രാ​ഗ്ചി​യു​മാ​യും പി​ന്നീ​ട് സ്റ്റീ​വ് വി​റ്റ്കോ​ഫ്, ജാ​രെ​ത് കു​ഷ്‌​ന​റു​മാ​യും പ്ര​ത്യേ​കം ച​ർ​ച്ച ന​ട​ത്തി​യ​താ​യി മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.സു​സ്ഥി​ര​ത​യും ദീ​ർ​ഘ​കാ​ല സു​ര​ക്ഷ​യും ഉ​റ​പ്പാ​ക്കാ​ൻ ന​യ​ത​ന്ത്ര -സാ​ങ്കേ​തി​ക ച​ർ​ച്ച​ക​ൾ പു​ന​രാ​രം​ഭി​ക്കാ​ൻ അ​നു​യോ​ജ്യ​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​ലാ​ണ് ആ​ലോ​ച​ന​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച​തെ​ന്ന് ഒ​മാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. അ​മേ​രി​ക്ക​യും ഇ​റാ​നും ത​മ്മി​ൽ അ​ഞ്ചു ഘ​ട്ട ച​ർ​ച്ച​ക​ൾ ക​ഴി​ഞ്ഞ വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു.

മ​സ്ക​ത്തി​ൽ ആ​റാം​ഘ​ട്ട ച​ർ​ച്ച ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് ക​ഴി​ഞ്ഞ ജൂ​ണി​ൽ ഇ​സ്രാ​യേ​ലും അ​മേ​രി​ക്ക​യും ഇ​റാ​നെ​തി​രെ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.അ​മേ​രി​ക്ക ഇ​റാ​നി​ലെ ആ​ണ​വ കേ​ന്ദ്ര​ങ്ങ​ൾ​ക്കു​നേ​രെ ബോം​ബാ​ക്ര​മ​ണം ന​ട​ത്തി​യി​രു​ന്നു.ഇ​തി​ലൂ​ടെ യു​റേ​നി​യം ഉ​യ​ർ​ന്ന തോ​തി​ൽ സ​മ്പു​ഷ്ടീ​ക​രി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ചി​രു​ന്ന നി​ര​വ​ധി സെ​ൻ​ട്രി​ഫ്യൂ​ജു​ക​ൾ ന​ശി​ച്ച​താ​യാ​ണ് വി​ല​യി​രു​ത്ത​ൽ.ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ഇ​റാ​ന്റെ വ്യോ​മ പ്ര​തി​രോ​ധ സം​വി​ധാ​ന​വും ബാ​ലി​സ്റ്റി​ക് മി​സൈ​ൽ ശേ​ഖ​ര​വും വ​ലി​യ തോ​തി​ൽ ത​ക​ർ​ന്നി​രു​ന്നു.

Tags:    
News Summary - Iran-US talks; Moments of hope in Mascat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.