മ​സ്ക​ത്ത് ക്ലാ​സി​കി​ൽ മ​ത്സ​രി​ക്കു​ന്ന സ്വി​സ് സൈ​ക്ലി​സ്റ്റ് മൗ​റോ ഷ്മി​ഡ്,

സ്വി​സ് സൈ​ക്ലി​സ്റ്റ് മൗ​റോ ഷ്മി​ഡ് മ​സ്ക​ത്ത് ക്ലാ​സി​ക് ജേ​താ​വ്; ടൂ​ർ ഓ​ഫ് ഒ​മാ​ന് ഔ​പ​ചാ​രി​ക തു​ട​ക്കം

മ​സ്ക​ത്ത്: ടൂ​ർ ഓ​ഫ് ഒ​മാ​ൻ 2026ന് ​മു​ന്നോ​ടി​യാ​യി മ​സ്ക​ത്തി​ൽ വെ​ള്ളി​യാ​ഴ്ച ന​ട​ന്ന മ​സ്ക​ത്ത് ക്ലാ​സി​ക് നാ​ലാം പ​തി​പ്പി​ൽ സ്വി​സ് സൈ​ക്ലി​സ്റ്റ് മൗ​റോ ഷ്മി​ഡ് ജേ​താ​വാ​യി.ബ്രി​ട്ടീ​ഷ് സൈ​ക്ലി​സ്റ്റ് ആ​ഡം ബെ​റ്റ്‌​സ് ര​ണ്ടാം സ്ഥാ​ന​വും സ്പെ​യി​ൻ താ​രം ക്രി​സ്റ്റി​യ​ൻ സ്ക്വാ​ർ​ണി മൂ​ന്നാം സ്ഥാ​ന​വും നേ​ടി. ഒ​മാ​ൻ സൈ​ക്ലി​ങ് ഫെ​ഡ​റേ​ഷ​നു​മാ​യി ചേ​ർ​ന്ന് ഒ​മാ​ൻ ക​ലാ, കാ​യി​ക, യു​വ​ജ​ന വ​കു​പ്പാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

മ​സ്ക​ത്ത് ക്ലാ​സി​കി​ൽ ഒ​ന്നാ​മ​താ​യി ഫി​നി​ഷ് ചെ​യ്യു​ന്ന

സ്വി​സ് സൈ​ക്ലി​സ്റ്റ് മൗ​റോ ഷ്മി​ഡ്

അ​ൽ​മൗ​ജി​ൽ​നി​ന്ന് തു​ട​ങ്ങി സീ​ബ് വി​ലാ​യ​ത്തി​ലെ തീ​ര റോ​ഡു​വ​ഴി മ​ല​നി​ര​പ്പി​ലെ അ​ൽ അ​മ​റാ​ത്തി​ലേ​ക്ക് എ​ത്തി. തു​ട​ർ​ന്ന്, ദാ​ർ​സൈ​ത്ത് വ​ഴി വാ​ദി ക​ബീ​ർ, ഇ​തി, ഖ​ന്ത​ബ് വ​ഴി യാ​ത്ര തു​ട​രു​ക​യും, അ​ൽ ബു​സ്‌​താ​ൻ റൗ​ണ്ട് എ​ബൗ​ട്ട് വ​ഴി സി​ദാ​ബ് എ​ത്തി, സ്റ്റേ​റ്റ് കൗ​ൺ​സി​ൽ മു​ന്നി​ൽ അ​വ​സാ​നി​ക്കു​ക​യും ചെ​യ്യു​ന്ന ത​ര​ത്തി​ലാ​യി​രു​ന്നു റൂ​ട്ട്.

171 കി​ലോ​മീ​റ്റ​റാ​യി​രു​ന്നു ദൂ​രം മ​സ്ക​ത്ത് ക്ലാ​സി​ക് ഏ​ഷ്യ​യി​ലെ മു​ൻ​നി​ര റേ​സാ​യി അം​ഗീ​ക​രി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. ജേ​താ​വി​ന് യു.​സി.​ഐ വേ​ൾ​ഡ് റാ​ങ്കി​ങ്ങി​ൽ 250 പോ​യി​ന്റ് ല​ഭി​ക്കും.

അ​തേ​സ​മ​യം, ടൂ​ർ ഓ​ഫ് ഒ​മാ​ന്റെ ആ​ദ്യ ഘ​ട്ടം ശ​നി​യാ​ഴ്ച ആ​രം​ഭി​ക്കും. 170.9 കി​ലോ​മീ​റ്റ​ർ ആ​ണ് ആ​ദ്യ ദി​നം പി​ന്നി​ടേ​ണ്ട​ത്. അ​ൽ ഖു​വൈ​ർ സ്ക്വ​യ​റി​ൽ​നി​ന്ന് ആ​രം​ഭി​ച്ച്, ഹൗ​സി​ങ് മ​ന്ത്രാ​ല​യ​ത്തി​ന് മു​ന്നി​ലൂ​ടെ അ​ൽ​ത​ഖാ​ഫ സ്ട്രീ​റ്റ്, മ​ന്ത്രാ​ല​യ പാ​ലം വ​ഴി, അ​കാ​ബ ബൗ​ഷ​ർ മൗ​ണ്ട​ൻ റോ​ഡ്, അ​ൽ ഹ​ജ​ർ റൗ​ണ്ട് എ​ബൗ​ട്ട്, ഫി​ൻ​സ് ഇ​ൻ​റ​ർ​ചേ​ഞ്ച് വ​ഴി ഫി​ൻ​സ് ബീ​ച്ചി​ൽ അ​വ​സാ​നി​ക്കും. ഒ​ന്നാം ഘ​ട്ട സ​മാ​പ​ന സ്ഥ​ല​മാ​യ ഹാ​വി​യ​ത്ത് ന​ജം സൈ​ക്ലി​സ്റ്റു​ക​ൾ​ക്കും വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കും പ്രി​യ​പ്പെ​ട്ട ഇ​ട​മാ​ണ്.  

Tags:    
News Summary - Swiss cyclist Mauro Schmidt wins Muscat Classic; Tour of Oman officially begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.