സ്വ​ത​ന്ത്ര വ്യാ​പാ​ര ക​രാ​റി​നാ​യു​ള്ള നി​ബ​ന്ധ​ന​ക​ളി​ൽ ഇ​ന്ത്യ​യും ജി.​സി.​സി പ്ര​തി​നി​ധി​ക​ളും

ന്യൂ​ഡ​ൽ​ഹി​യി​ൽ ഒ​പ്പു​വെ​ക്കു​ന്നു

നി​ബ​ന്ധ​ന​ക​ളി​ൽ ഒ​പ്പു​വെ​ച്ചു; ഇ​ന്ത്യ​യും ജി.​സി.​സി​യും സ്വ​ത​ന്ത്ര വ്യാ​പാ​ര ക​രാ​റി​ലേ​ക്ക്

മ​സ്ക​ത്ത്: ഗ​ൾ​ഫ് സ​ഹ​ക​ര​ണ കൗ​ൺ​സി​ലും (ജി.​സി.​സി) ഇ​ന്ത്യ​യും സ്വ​ത​ന്ത്ര വ്യാ​പാ​ര ക​രാ​റി​നാ​യു​ള്ള ച​ർ​ച്ച​ക​ൾ ആ​രം​ഭി​ക്കു​ന്നു. സ്വ​ത​ന്ത്ര വ്യാ​പാ​ര ക​രാ​റി​നാ​യു​ള്ള നി​ബ​ന്ധ​ന​ക​ളി​ൽ ഇ​ന്ത്യ​യും ജി.​സി.​സി​യും ന്യൂ​ദ​ൽ​ഹി​യി​ൽ ഒ​പ്പു​വ​ച്ചു. ഇ​ന്ത്യ​ൻ വാ​ണി​ജ്യ വ​കു​പ്പി​ലെ അ​ഡീ​ഷ​ണ​ൽ സെ​ക്ര​ട്ട​റി​യും ചീ​ഫ് നെ​ഗോ​ഷ്യേ​റ്റ​റു​മാ​യ അ​ജ​യ് ഭാ​ദൂ​വും ജി.​സി.​സി സെ​ക്ര​ട്ടേ​റി​യ​റ്റ് ജ​ന​റ​ൽ ചീ​ഫ് നെ​ഗോ​ഷ്യേ​റ്റ​ർ രാ​ജാ അ​ൽ മ​ർ​സൂ​ഖി​യു​മാ​ണ് നി​ബ​ന്ധ​ന​ക​ളി​ൽ ഒ​പ്പു​വ​ച്ച​ത്. ഇ​ന്ത്യ​ൻ വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രി പി​യൂ​ഷ് ഗോ​യ​ൽ, വാ​ണി​ജ്യ വ്യ​വ​സാ​യ സ​ഹ​മ​ന്ത്രി ജി​തി​ൻ പ്ര​സാ​ദ, വാ​ണി​ജ്യ സെ​ക്ര​ട്ട​റി രാ​ജേ​ഷ് അ​ഗ​ർ​വാ​ൾ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. ജി.​സി.​സി-​ഇ​ന്ത്യ സ്വ​ത​ന്ത്ര വ്യാ​പാ​ര​ത്തി​ന്റെ വ്യാ​പ്തി​യും രീ​തി​ക​ളും നി​ർ​വ​ചി​ക്കു​ന്ന​താ​ണ് നി​ബ​ന്ധ​ന​ക​ൾ. ഇ​തി​നെ ആ​ശ്ര​യി​ച്ചാ​യി​രി​ക്കും തു​ട​ർ ച​ർ​ച്ച​ക​ൾ.

ഇ​ന്ത്യ​യും ജി.​സി.​സി​യും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തെ സ്വ​ത​ന്ത്ര വ്യാ​പാ​ര ക​രാ​ർ കൂ​ടു​ത​ൽ ഉ​യ​ര​ങ്ങ​ളി​ലേ​ക്ക് കൊ​ണ്ടു​പോ​കു​മെ​ന്നും പി​യൂ​ഷ് ഗോ​യ​ൽ പ​റ​ഞ്ഞു. ച​ര​ക്കു​ക​ളു​ടെ​യും സേ​വ​ന​ങ്ങ​ളു​ടെ​യും സു​ഗ​മ​മാ​യ ഒ​ഴു​ക്ക് സാ​ധ്യ​മാ​ക്കാ​നും നി​ക്ഷേ​പ​ങ്ങ​ൾ ആ​ക​ർ​ഷി​ക്കാ​നും സ്വ​ത​ന്ത്ര വ്യാ​പാ​ര ക​രാ​ർ സ​ഹാ​യി​ക്കും. തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ക​യും മേ​ഖ​ല​യി​ൽ ഭ​ക്ഷ്യ-​ഊ​ർ​ജ സു​ര​ക്ഷ വ​ള​ർ​ത്തു​ക​യും ചെ​യ്യും. ഇ​ന്ത്യ​യും ജി.​സി.​സി​യും ത​മ്മി​ൽ ആ​ഴ​ത്തി​ലു​ള്ള സാ​മ്പ​ത്തി​ക ബ​ന്ധ​ത്തി​നും ഇ​ട​യാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം വി​ശ്വാ​സം പ്ര​ക​ടി​പ്പി​ച്ചു. ജി.​സി.​സി​യും ഇ​ന്ത്യ​യും ച​രി​ത്ര​പ​ര​മാ​യ വ്യാ​പാ​ര ബ​ന്ധ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്ന​താ​യും പ​ര​സ്പ​രം പ്ര​യോ​ജ​ന​ക​ര​മാ​യ ഒ​രു സ്വ​ത​ന്ത്ര വ്യാ​പാ​ര ക​രാ​റി​ലേ​ക്കു​ള്ള ച​ർ​ച്ച​ക​ളു​ടെ തു​ട​ക്ക​മാ​ണ് നി​ബ​ന്ധ​ന​ക​ളി​ൽ ഒ​പ്പു​വെ​ക്ക​ലെ​ന്നും അ​ൽ മ​ർ​സൂ​ഖി പ​റ​ഞ്ഞു. ഇ​ന്ത്യ​യും ജി.​സി.​സി​യും ത​മ്മി​ലു​ള്ള ബ​ന്ധം കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്താ​ൻ ക​രാ​ർ സ​ഹാ​യി​ക്കു​മെ​ന്നും സൂ​ചി​പ്പി​ച്ചു.

2024-25 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ജി.​സി.​സി​യു​മാ​യു​ള്ള ഇ​ന്ത്യ​യു​ടെ വ്യാ​പാ​രം 178.56 ബി​ല്യ​ൺ യു.​എ​സ് ഡോ​ള​റാ​യി​രു​ന്നു. ഇ​ത് ഇ​ന്ത്യ​യു​ടെ ആ​ഗോ​ള വ്യാ​പാ​ര​ത്തി​ന്റെ 15.42 ശ​ത​മാ​ന​മാ​ണ്. ജി.​സി.​സി​യി​ലേ​ക്കു​ള്ള ഇ​ന്ത്യ​ൻ ക​യ​റ്റു​മ​തി​യി​ൽ എ​ൻ​ജി​നീ​യ​റി​ങ് ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ, അ​രി, തു​ണി​ത്ത​ര​ങ്ങ​ൾ, യ​ന്ത്ര​ങ്ങ​ൾ, ര​ത്ന​ങ്ങ​ൾ, ആ​ഭ​ര​ണ​ങ്ങ​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്നു. അ​സം​സ്കൃ​ത എ​ണ്ണ, എ​ൽ.​എ​ൻ.​ജി, പെ​ട്രോ​കെ​മി​ക്ക​ൽ​സ്, സ്വ​ർ​ണം​പോ​ലു​ള്ള വി​ല​യേ​റി​യ ലോ​ഹ​ങ്ങ​ൾ എ​ന്നി​വ​യാ​ണ് ജി.​സി.​സി​യി​ൽ നി​ന്നു​ള്ള പ്ര​ധാ​ന ഇ​റ​ക്കു​മ​തി.

ക​ഴി​ഞ്ഞ ഡി​സം​ബ​ർ 18ന് ​ഇ​ന്ത്യ​യും ഒ​മാ​നും ത​മ്മി​ൽ സ​മ​ഗ്ര സാ​മ്പ​ത്തി​ക പ​ങ്കാ​ളി​ത്ത ക​രാ​റി​ൽ (സി.​ഇ.​പി.​എ) ഒ​പ്പു​വെ​ച്ചി​രു​ന്നു. ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ ഒ​മാ​ൻ സ​ന്ദ​ർ​ശ​ന​ത്തി​ന്റെ ര​ണ്ടാം ദി​വ​സ​മാ​യ വ്യാ​ഴാ​ഴ്ച സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖു​മാ​യി മ​സ്ക​ത്തി​ൽ ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ലാ​യി​രു​ന്നു സ്വ​ത​ന്ത്ര വ്യാ​പാ​ര ക​രാ​ർ എ​ന്ന സ​മ​ഗ്ര സാ​മ്പ​ത്തി​ക പ​ങ്കാ​ളി​ത്ത ക​രാ​ർ പ്ര​ഖ്യാ​പ​നം. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലെ സാ​മ്പ​ത്തി​ക- വാ​ണി​ജ്യ സ​ഹ​ക​ര​ണ​ത്തി​ലെ ച​രി​ത്ര സ​ന്ദ​ർ​ഭ​മാ​യാ​ണ് ക​രാ​റി​നെ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. ഇ​ന്ത്യ​യും ഒ​മാ​നും ത​മ്മി​ലെ വ്യാ​പാ​ര​വും നി​ക്ഷേ​പ​വും വ​ർ​ധി​പ്പി​ക്കു​ക​യും ദീ​ർ​ഘ​കാ​ല പ​ങ്കാ​ളി​ത്തം ഉ​റ​പ്പു​വ​രു​ത്തു​ക​യും ചെ​യ്യു​ന്ന​താ​ണ് സ​മ​ഗ്ര സാ​മ്പ​ത്തി​ക പ​ങ്കാ​ളി​ത്ത ക​രാ​ർ. ഇ​ന്ത്യ​യി​ൽ​നി​ന്ന് ഒ​മാ​നി​ലേ​ക്ക് ക​യ​റ്റു​മ​തി ചെ​യ്യു​ന്ന ഭൂ​രി​ഭാ​ഗം ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്കും ക​സ്റ്റം​സ് തീ​രു​വ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​കു​ക​യോ ഗ​ണ്യ​മാ​യി കു​റ​യു​ക​യോ ചെ​യ്യു​മെ​ന്ന​താ​ണ് ക​രാ​റി​ന്റെ നേ​ട്ടം. സേ​വ​ന മേ​ഖ​ല​യി​ലെ വ്യാ​പാ​രം എ​ളു​പ്പ​മാ​ക്കാ​നും ഇ​രു രാ​ജ്യ​ങ്ങ​ളി​​ലും നി​ക്ഷേ​പം ആ​ക​ർ​ഷി​ക്കാ​നും ക​രാ​ർ വ​ഴി​വെ​ക്കും. 

Tags:    
News Summary - India and GCC sign free trade agreement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.