Posted On
date_range Updated On
date_range ഇസ്രായേലിന്റെ ഫലസ്തീൻ ആക്രമണം; ഒമാൻ അപലപിച്ചു
മസ്കത്ത്: ജെനിൻ നഗരത്തിനും വെസ്റ്റ് ബാങ്കിലെ ഫലസ്തീൻ ക്യാമ്പുകൾക്കുമെതിരെ ഇസ്രായേൽ തുടർച്ചയായി നടത്തുന്ന ആക്രമണങ്ങളെ ഒമാൻ അപലപിച്ചു. ഫലസ്തീൻ ജനതയോടുള്ള ഐക്യദാർഢ്യം ആവർത്തിച്ച് പറഞ്ഞ ഒമാൻ അവരുടെ നിയമാനുസൃതമായ അവകാശങ്ങൾക്കും സ്വതന്ത്രരാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള പിന്തുണയും അറിയിച്ചു. ന്യായവും സമഗ്രവുമായ സമാധാനം സാക്ഷാത്കരിക്കുന്നതിന് അന്താരാഷ്ട്ര സമൂഹം അതിന്റെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കണമെന്നും ഒമാൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.